വിമാന യാത്രക്കിടെ പീഡിപ്പിക്കാൻ ശ്രമം; സഹയാത്രികനെതിരെ യുവതിയുടെ പരാതി
ചെന്നൈ; വിമാനയാത്രയ്ക്കിടെ സഹയാത്രികൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായി യുവതി.27 കാരിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. ചെന്നൈയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ഏപ്രിൽ 18 നായിരുന്നു സംഭവമെന്ന് യുവതി പരാതിയിൽ പറയുന്നു.

ചെന്നൈയിൽ നിന്ന് രാത്രി 10 മണിക്ക് എടുത്ത ഇൻഡിഗോ വിമാനം 6E 6225 വിമാനത്തിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ തൊട്ടുപുറകിയിലിരുന്ന സഹയാത്രികൾ തന്റെ നെഞ്ചിൽ പിടിക്കുകയായിരുവെന്നാണ് യുവതിയുടെ പരാതി. താക്കീത് ചെയ്തെങ്കിലും ഇയാൾ ആവർത്തിച്ചെന്നും തുടർന്ന് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചെന്നും യുവതി പറയുന്നു.
ബംഗളൂരുവിൽ വിമാനം ഇറങ്ങിയതിന് ശേഷം അവർ എയർപോർട്ട് സ്റ്റേഷനിൽ പരാതി നൽകി. അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾ തന്നെ അയാൾ ഉപദ്രവിക്കുന്നത് കണ്ടിരുന്നതായും യുവതി പരാതിയിൽ പറഞ്ഞു. ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പ്രകാരം പോലീസ് കേസെടുത്തു.
Recommended Video
ചെന്നൈ കോടമ്പാക്കത്ത് താമസിക്കുന്ന 30 കാരനായ സെയിൽസ്‌മാനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.












Click it and Unblock the Notifications