മുസ്ലിം പള്ളിക്ക് മേല്‍ ബിജെപി കൊടിനാട്ടി..!! ഉത്തര്‍പ്രദേശില്‍ കലാപം മണക്കുന്നു..!!
ബുലന്ദ്ശ്വര്‍: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് മുസ്ലിങ്ങള്‍ നാടുവിടണം എന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതിന് പിന്നാലെ വീണ്ടും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ഉത്തര്‍പ്രദേശില്‍ ശ്രമം നടക്കുന്നു. ബുലന്ദ്ശ്വറിലെ മുസ്ലിം പളളിയുടെ മുകളില്‍ ബിജെപിയുടെ കൊടി ഉയര്‍ത്താന്‍ ശ്രമം നടന്നു.
Read Also: ഉത്തര്‍പ്രദേശില്‍ വോട്ടുകച്ചവടത്തിന് ഒഴുകിയത് ആയിരം കോടി..!! വോട്ടൊന്നിന് 750 രൂപ..!!
Read Also: മിഷേൽ കേസിലെ പ്രതിയെ എന്തുവില കൊടുത്തും രക്ഷിക്കും'..!! നീയൊന്നും ഒരു ചുക്കും ചെയ്യില്ല'..! വീഡിയോ

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ ചച്ഛാരി എന്ന ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബിജെപി പ്രവര്‍ത്തകര്‍ കൊടിയുമായി പള്ളിക്കരികിലെത്തി.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ ചച്ഛാരി എന്ന ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബിജെപി പ്രവര്‍ത്തകര്‍ കൊടിയുമായി പള്ളിക്കരികിലെത്തി.

ചിലര്‍ ഗേറ്റിനരികില്‍ നില്‍ക്കുകയും മറ്റുള്ളവര്‍ പള്ളിക്കകത്തേക്ക് കൊടിയുമായി കയറുകയുമായിരുന്നു. നെറ്റിയില്‍ കാവിക്കുറിയും വാദ്യഘോഷങ്ങളുമായാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. പതാക പള്ളിക്ക് മുകളില്‍ കെട്ടാനുള്ള ശ്രമത്തെ അവിടെ ഉണ്ടായിരുന്നവര്‍ എതിര്‍ത്തു.

ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. പോലീസ് എത്തി ബിജെപി പ്രവര്‍ത്തകരെ പറഞ്ഞുവിടുകയായിരുന്നു. ഇപ്പോള്‍ പോകുന്നുവെന്നും തിരിച്ചെത്തുമെന്നും പറഞ്ഞാണ് ബിജെപി ഗുണ്ടകള്‍ പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ബിജെപിയുടെ പ്രാദേശിക നേതൃത്വം പറയുന്നത്. സാമൂഹ്യവിരുദ്ധരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ബിജെപി പറയുന്നു. അതേസമയം പള്ളിക്ക് സമീപം പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏകദേശം രണ്ടായിരത്തോളം ആളുകള്‍ താമസിക്കുന്ന ഗ്രാമമാണ് ചച്ഛാരി. ഇവരില്‍ പകുതിയോളം പേര്‍ മുസ്ലിങ്ങളും അത്രയും തന്നെ ഹിന്ദുക്കളുമാണ്. സ്ഥലത്ത് പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications