കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഫാൽ ഇടപാട്; പാരീസിലെ ഇന്ത്യൻ വ്യോമസേന ഓഫീസിൽ അതിക്രമിച്ച് കടക്കാൻ ശ്രമം,രേഖകൾ നഷ്ടപെട്ടില്ല, ജാഗ്രത

Google Oneindia Malayalam News

ദില്ലി: പാരിൽ ഇന്ത്യൻ എയർഫോർസ് തുറന്ന ഓഫീസിൽ അതിക്രമിച്ച് കടക്കാൻ ശ്രമം. വിവരങ്ങൾ മോഷ്ടിക്കാനാകാം കടന്നുകയറിയതെന്നു കരുതുന്നു. എന്നാൽ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് ഇന്ത്യൻ എയർഫോർസ് റഫാൽ പ്രൊജക്ട് മാനേജ്മെന്റ് സംഘം ഓഫീസർ അറിയിച്ചു.

<strong>വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന വ്യാപകം; കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട കലക്ടർ, അധ്യാപകർ അടങ്ങുന്ന സംഘത്തെ നിയോഗിക്കും!!</strong>വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന വ്യാപകം; കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട കലക്ടർ, അധ്യാപകർ അടങ്ങുന്ന സംഘത്തെ നിയോഗിക്കും!!

ഞായാറാഴ്ച രാത്രി സെൻറ് ക്ലൗഡിലുള്ള ഓഫിസിലാണ് സംഭവം. ഡാസോ ഏവിയേഷനിൽ നിന്ന് ഇന്ത്യ 36 യുദ്ധവിമാനങ്ങൾ വാങങുന്നതുമായി ബന്ധപ്പെട്ടാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നു പ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഓഫിസറുടെ നേതൃത്വത്തിൽ പരിശീലനവും നൽകുന്നുണ്ട്.

Rafale

പാരിസ് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഫാൽ ഇടപാടുമായി വൻ വിവാദം നിലനിൽക്കെയാണ് സംഭവം നടന്നിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനത്തിന്‍റെ പ്രത്യേകം പരിഷ്കരിച്ച പതിപ്പാണ് ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഇന്ത്യയ്ക്ക് നല്‍കുന്നത്. ആണവമിസൈലുകള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക യുദ്ധവിമാനത്തെ സംബന്ധിച്ച വിവരങ്ങള്‍ ചോരുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ദസ്സോയില്‍ നിന്ന് വ്യോമസേന നിര്‍മിച്ച് വാങ്ങുന്നത്. ഇതിന്റെ ഭാഗമായ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രോജക്ട് മാനേജ്മെന്റ് സംഘമാണ് വ്യോമസേനയുടെ ഭാഗമായി പാരീസിലുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഓഫീസില്‍ മറ്റാരോ അനധികൃതമായി പ്രവേശിച്ചുവെന്ന് കണ്ടെത്തിയത്.

English summary
Attempted break-in at Indian Rafale team’s office in Paris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X