സംഗീത പരിപാടിക്കിടെ സോനു നിഗത്തെ കൈയ്യേറ്റം ചെയ്ത് എംഎൽഎയുടെ മകൻ;ടീം അംഗങ്ങൾക്കും പരിക്ക്
അടുത്തിടെ സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ചിലർ അക്രമിച്ചിരുന്നു

ദില്ലി: സംഗീത പരിപാടിക്കിടെ ബോളിവുഡ് ഗായകൻ സോനു നിഗത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമം, ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിന്റെ മകൻ ആണ് അക്രമത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വേദിയിൽ നിന്ന് ഗായകനും സംഘവും ഇറങ്ങുനന്നതിനിടെയായിരുന്നു ഇയാൾ ഓടിക്കറയിത്. തടയാനുള്ള ശ്രമത്തിനിടെ സോനു നിഗത്തിന്റെ സംഘത്തിലെ രണ്ട് പേർക്ക് പരിക്കേറ്റു.റബ്ബാനി ഖാൻ, അസോസിയേറ്റ്, ബോഡിഗാർഡ് എന്നിവർക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച ചെമ്പൂരിൽ നടന്ന സംഗീതോത്സവത്തിനിടയായിരുന്നു സംഭവം.
സോനു പാട്ട് പാടി ഇറങ്ങുന്നതിനിടയിൽ എംഎൽഎയുടെ മകൻ വേദിയിലേക്ക് ഓടികയറുകയായിരുന്നു.ഇതോടെ സോനുവിന്റെ അംഗരക്ഷകർ ഇയാളോട് വേദിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. സോനുവും സംഘവും ഇറങ്ങുന്നതിനിടെ വീണ്ടും ഇയാൾ ഗായകനെ തടയുകയായിരുന്നു. സോനുവിന്റെ പരാതിയിൽ സംഭവത്തിൽ പോലീസ് കേസെടുത്തു. അതേസമയം ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
'കച്ചേരി കഴിഞ്ഞ് ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ ഒരാൾ എന്നെ ബലമായി പിടിക്കുകയായിരുന്നു. ഉടൻ എന്റെ സംഘാംഗങ്ങളായ ഹരിയും റബ്ബാനിയും എന്റെ അടുക്കലെത്തി. എന്നാൽ ഇരുവരേയും അയാൾ തള്ളിയിട്ടു. ഞാനും സ്റ്റെപ്പിൽ വീണു. ഇരുമ്പ് ദണ്ഡുകളെങ്ങാനും തറയിൽ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും റബ്ബാനിയുടെ മരണം സംഭവിക്കാൻ പോലും ഇടയായേനെ. അയാൾ തള്ളിയിടുന്നത് വീഡിയോയിൽ കാണാം. ഞാൻ അടക്കം വീഴാൻ പോയി', സോനു നിഗം പറഞ്ഞു.
ഞാൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബലമായി സെൽഫിയോ ചിത്രമോ എടുക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇനിയെങ്കിലും ആളുകൾ പഠിക്കണം', സോനു നിഗം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വൈറലാകുന്നുണ്ട്. വീഡിയോയിൽ സ്റ്റേജിൽ നിന്നും സോനു ഇറങ്ങി വരുന്നത് കാണാം. അപ്പോൾ ഒരാൾ ഓടിയെത്തി സെൽഫി പകർത്താൻ ശ്രമികുകയാണ്. ഇതിനിടയിൽ തടയാൻ ശ്രമിച്ചവരെ ഇയാൾ തള്ളുകയും രണ്ട് പേർ രണ്ട് വശത്തായി വീഴുന്നതും കാണാം.അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകായണെന്നും ഡിസിപി അറിയിച്ചു.
അടുത്തിടെ സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ചിലർ അക്രമിച്ചിരുന്നു. കേസിൽ എട്ടു പേർ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications