കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനും തീവ്രവാദത്തിനുമെതിരെ ശ്രദ്ധ കേന്ദ്രീകരിക്കണം; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിൽ മോദി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുളള ബന്ധം ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വാതന്ത്ര്യത്തേയും സുതാര്യതയേയും അംഗീകരിക്കുന്നു. ആഗോള മൂല്യങ്ങളെയും വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മളൊരു മഹാമാരിയെ നേരിടുകയാണ്. വലിയ വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. അത്തരമൊരു ഘട്ടത്തില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാകുന്നു. ഈ സമയത്ത് ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും വലിയ പങ്ക് വഹിക്കാനുണ്ട്. നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഈ മഹാമാരിയിലും തീവ്രവാദത്തിലുമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

modi

ഇന്ത്യ വിശ്വസിക്കുന്നത് ബഹുമുഖതയിലാണ്. ലോകത്തിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധം അനിവാര്യമാണ്‌. ലോകം ഇന്നെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ആ യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമാകുന്നുവെന്നും ഉച്ചകോടിയില്‍ പ്രധാനമന്ത്രി. കാലാവസ്ഥാ മാറ്റം സംബന്ധിച്ചും പ്രധാനമന്ത്രി ആശങ്കകള്‍ ഉയര്‍ത്തി. മനുഷ്യ കേന്ദ്രീകൃതമായിരിക്കണം നമ്മുടെ സമീപനങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം, ബഹുസ്വരത, ഉൾക്കൊള്ളൽ, ബഹുരാഷ്ട്രവാദം, സ്വാതന്ത്ര്യം, സുതാര്യത തുടങ്ങിയ സാർവത്രിക മൂല്യങ്ങൾ പങ്കിടുന്നു ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പങ്കിടുന്നു. യൂറോപ്പില്‍ നിന്നും ഇന്ത്യ കൂടുതല്‍ നിക്ഷേപവും സാങ്കേതിക വിദ്യയും പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

രാജസ്ഥാനിൽ വിമതർ തിരികെയെത്തും; ആക്ഷൻ ഫോമിലേക്ക് കടന്ന് കോൺഗ്രസ് !! തുറുപ്പുകൾ ഇങ്ങനെ!രാജസ്ഥാനിൽ വിമതർ തിരികെയെത്തും; ആക്ഷൻ ഫോമിലേക്ക് കടന്ന് കോൺഗ്രസ് !! തുറുപ്പുകൾ ഇങ്ങനെ!

Recommended Video

cmsvideo
Google's Rs 75,000-Crore Fund To Help Accelerate India's Digital Economy | Oneindia Malayalam

കൊവിഡിനോടും തീവ്രവാദത്തോടും പൊരുതുന്നതില്‍ ഇന്ത്യയെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ഉച്ചകോടിയുടെ തുടക്കത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട് ചാള്‍സ് മിഷേല്‍ സംസാരിച്ചത്. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഉച്ചകോടിയാണ് ഇന്ന് നടക്കുന്നത്. മാര്‍ച്ചില്‍ ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായിരുന്ന ബ്രസല്‍സില്‍ വെച്ചായിരുന്നു ഉച്ചകോടി നടക്കേണ്ടിയിരുന്നത്.

എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായതോടെ ഉച്ചകോടി മാറ്റിവെക്കുകയായിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയ്ന്‍ എന്നിവര്‍ യുറോപ്യന്‍ യൂണിയനെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുത്തു.

രാജസ്ഥാന്‍; അവിശ്വാസത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി, മേല്‍ക്കൈ കോണ്‍ഗ്രസിന് തന്നെയെന്ന് നേതൃത്വംരാജസ്ഥാന്‍; അവിശ്വാസത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി, മേല്‍ക്കൈ കോണ്‍ഗ്രസിന് തന്നെയെന്ന് നേതൃത്വം

 'യുവകോമളനും പണ്ഡിതശ്രേഷ്ഠനുമായ ജലീലിനെ എന്തുവിലകൊടുത്തും മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കും' ;കുറിപ്പ് 'യുവകോമളനും പണ്ഡിതശ്രേഷ്ഠനുമായ ജലീലിനെ എന്തുവിലകൊടുത്തും മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കും' ;കുറിപ്പ്

 സ്മാർട്ട്ഫോൺ ഓഫറിൽ വീണു: തൃശൂർ സ്വദേശിനിയ്ക്ക് നഷ്ടം 50000 രൂപ, ഓർഡർ ചെയ്തത് 799 രൂപയുടെ ഫോൺ!!! സ്മാർട്ട്ഫോൺ ഓഫറിൽ വീണു: തൃശൂർ സ്വദേശിനിയ്ക്ക് നഷ്ടം 50000 രൂപ, ഓർഡർ ചെയ്തത് 799 രൂപയുടെ ഫോൺ!!!

English summary
Attention should be given on Covid and terrorism; PM Modi says in EU summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X