അറ്റോര്‍ണി ജനറല്‍ കെകെ വേണു ഗോപാല്‍ കൊവിഡ്-19 സ്വയം നിരീക്ഷണത്തില്‍
ദില്ലി: അറ്റോര്‍ണി ജനറല്‍ കെകെ വേണു ഗോപാല്‍ സ്വയം കൊവിഡ്-19 നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. സുപ്രീംകോടതിയാണ് ഇക്കാര്യം അറിയിച്ചത്.

അറ്റോര്‍ണി ജനറല്‍ ഹാജരാവേണ്ടിയിരുന്ന ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ സംബന്ധിച്ച വാദേ കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് എല്‍ നാഗേശ്വര, ഹേമന്ദ് ഗുപ്ത എന്നിവര്‍ ഇക്കാര്യം അറിയിച്ചത്. കെകെ വേണുഗോപാല്‍ നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍ കേസ് ഈ മാസം 15 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. വേണുഗോപാലിനെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications