മോദി സര്‍ക്കാരുമായി 'പിണങ്ങുന്നു'? കെകെ വേണുഗോപാല്‍ രാജി വയ്ക്കും? വാര്‍ത്തകള്‍ ഇങ്ങനെ
ദില്ലി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു മലയാളി കെകെ വേണുഗോപാല്‍ നിയമവൃത്തങ്ങളില്‍ ഏറെ പ്രശസ്തനായിരുന്നു. പുതിയ അറ്റോര്‍ണി ജനറലിനെ നിയമിക്കുമ്പോള്‍, അതുകൊണ്ട് തന്നെ നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജിഹ്വയായി കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ എന്നും ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ വേണുഗോപാലും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരി നല്കിയ പരാതിയുമായി ബന്ധപ്പെട്ടാണ് ഭിന്നത എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കെകെ വേണുഗോപാല്‍ രാജിവച്ചേക്കും എന്നാണ് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതിയില്‍ ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തിയത്. ഈ സമിതിയില്‍ സുപ്രീം കോടതിയ്ക്ക് പുറത്ത് നിന്നുള്ള അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കൈ വേണുഗോപാല്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെല്ലാം കത്തയച്ചിരുന്നു. എന്നാല്‍ ഈ നടപടി സര്‍ക്കാരിനെ ചൊടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സോളിസിറ്റര്‍ ജനറല്‍ ആയ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
പിന്നീട് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കെകെ വേണുഗോപാല്‍ മറ്റൊരു കത്തും എഴുതിയിരുന്നു. ആദ്യം അയച്ച കത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായം ആയിരുന്നു പറഞ്ഞത് എന്നായിരുന്നു അത്. രണ്ടാമത്തെ കത്ത് എഴുതിയത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദപ്രകാരം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരമൊരു സാഹചര്യത്തില്‍ ആണ് കെകെ വേണുഗോപാല്‍ രാജിയ്ക്കൊരുങ്ങതായി വാര്‍ത്തകള്‍ വരുന്നത്. മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടങ്ങളില്‍ എല്ലാം സുപ്രീം കോടതിയില്‍ ശക്തമായി രംഗത്ത് വന്ന ആളാണ് കെകെ വേണുഗോപാല്‍. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു കേസില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം നിലനിര്‍ത്തി തുടര്‍ന്ന് പോകാന്‍ വേണുഗോപാല്‍ താത്പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും, ഈ വിഷയത്തില്‍ ഒരു പരസ്യ പ്രതികരണത്തിന് അദ്ദേഹം മുതിര്‍ന്നിട്ടില്ല.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications