കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരുമായി 'പിണങ്ങുന്നു'? കെകെ വേണുഗോപാല്‍ രാജി വയ്ക്കും? വാര്‍ത്തകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു മലയാളി കെകെ വേണുഗോപാല്‍ നിയമവൃത്തങ്ങളില്‍ ഏറെ പ്രശസ്തനായിരുന്നു. പുതിയ അറ്റോര്‍ണി ജനറലിനെ നിയമിക്കുമ്പോള്‍, അതുകൊണ്ട് തന്നെ നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജിഹ്വയായി കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ എന്നും ഉണ്ടായിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ശുദ്ധിപത്രം; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് പരാതിക്കാരിസുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ശുദ്ധിപത്രം; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് പരാതിക്കാരി

എന്നാല്‍ ഇപ്പോള്‍ വേണുഗോപാലും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണ് ഭിന്നത എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കെകെ വേണുഗോപാല്‍ രാജിവച്ചേക്കും എന്നാണ് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്.

KK Venugopal

ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതിയില്‍ ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തിയത്. ഈ സമിതിയില്‍ സുപ്രീം കോടതിയ്ക്ക് പുറത്ത് നിന്നുള്ള അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കൈ വേണുഗോപാല്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെല്ലാം കത്തയച്ചിരുന്നു. എന്നാല്‍ ഈ നടപടി സര്‍ക്കാരിനെ ചൊടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സോളിസിറ്റര്‍ ജനറല്‍ ആയ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

പിന്നീട് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കെകെ വേണുഗോപാല്‍ മറ്റൊരു കത്തും എഴുതിയിരുന്നു. ആദ്യം അയച്ച കത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായം ആയിരുന്നു പറഞ്ഞത് എന്നായിരുന്നു അത്. രണ്ടാമത്തെ കത്ത് എഴുതിയത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദപ്രകാരം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരമൊരു സാഹചര്യത്തില്‍ ആണ് കെകെ വേണുഗോപാല്‍ രാജിയ്‌ക്കൊരുങ്ങതായി വാര്‍ത്തകള്‍ വരുന്നത്. മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടങ്ങളില്‍ എല്ലാം സുപ്രീം കോടതിയില്‍ ശക്തമായി രംഗത്ത് വന്ന ആളാണ് കെകെ വേണുഗോപാല്‍. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു കേസില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം നിലനിര്‍ത്തി തുടര്‍ന്ന് പോകാന്‍ വേണുഗോപാല്‍ താത്പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും, ഈ വിഷയത്തില്‍ ഒരു പരസ്യ പ്രതികരണത്തിന് അദ്ദേഹം മുതിര്‍ന്നിട്ടില്ല.

English summary
Allegation Against Chief Justice: Attorney General KK Venugopal may quit on difference with central government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X