അറ്റോര്‍ണി ജനറല്‍ സ്ഥാനമൊഴിയുന്നു; തുടരാന്‍ താത്പര്യമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു
ദില്ലി: അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. ജൂണ്‍ ആദ്യവാരം അറ്റോണി ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമന കാലാവധി നീട്ടാന്‍ കേന്ദ്രക്യാമ്പിനറ്റ് തീരുമാനിച്ചതിനു പിന്നാലെയാണ് സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്നുകാട്ടി റോത്തഗി സര്‍ക്കാരിനെ വിവരം അറിയിച്ചത്.
സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. മെയ് 2014-ലാണ് മുകുള്‍ റോത്തഗി 14-ാം അറ്റോണി ജനറലായി സ്ഥാനമേറ്റത്. സര്‍ക്കാരുമായി എനിക്ക് നല്ല ബന്ധമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം ഞാന്‍ നിയമ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ മൂന്നു വര്‍ഷം തികച്ചതോടെ സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങുകയാണ്.

എന്റെ കാലാവധി നീട്ടേണ്ടതില്ല. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ കേസിലെ തിരിച്ചടി മാത്രമാണ് എജി ആയിരുന്ന കാലത്തെ ഏക നിരാശയെന്നും റോത്തഗി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, റോത്തഗിയുടെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.












Click it and Unblock the Notifications