കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പ്രതിസന്ധി: ഇന്ത്യക്കാരെ സൗദി സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കുമെന്ന് സുഷമാ സ്വരാജ്

Google Oneindia Malayalam News

ദില്ലി: ജോലി നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗദി സ്വന്തം ചെലവില്‍ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. നൂറ് കണക്കിന് ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് വിസ നല്‍കാന്‍ തയ്യാറാണെന്നും സൗദി വ്യക്കതമാക്കിയതായി സുഷമാസ്വരാജ് രാജ്യസഭയില്‍ അറിയിച്ചു.

 എല്ലാ ക്രിസ്ത്യന്‍ പള്ളികളും തകര്‍ക്കും, ക്രിസ്ത്യാനികളെ കൊന്നൊടുക്കും, ഐസിസ് പ്രഖ്യാപനങ്ങളിങ്ങനെ... എല്ലാ ക്രിസ്ത്യന്‍ പള്ളികളും തകര്‍ക്കും, ക്രിസ്ത്യാനികളെ കൊന്നൊടുക്കും, ഐസിസ് പ്രഖ്യാപനങ്ങളിങ്ങനെ...

തൊഴിലാളി ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനുള്ള എല്ലാ നടപടികളും സൗദിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് വേറെ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കും. സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയിലേക്കെത്തിക്കുന്നതിനായി സൗദിയിലേക്ക് പോയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗ് സൗദിയിലെ തൊഴില്‍ മന്ത്രാലയവുമായി നടത്തിയിട്ടുള്ള കൂടിക്കാഴ്ചയിലെ തീരുമാനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യന്‍ ജോലിക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രശനങ്ങളും ഉടന്‍ പരിഹരിക്കാന്‍ സൗദി രാജാവ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

sushma-swaraj

തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് വിസ നല്‍കി തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു സൗദിയോട് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ബാധ്യതകളുമില്ലാതെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാമെന്ന് സൗദി ഉറപ്പുനല്‍കുകയായിരുന്നു. റിയാദിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് സൗദി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.

English summary
Saudi Arabia to send stranded Indians back at its own expense. Foreign Affairs minister Sushama Swaraj said in parliament after VK Singh's Saudi visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X