കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടിലായി യെദ്യൂരപ്പ! എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്ന ഓഡിയോ പുറത്ത് വിട്ട് കോൺഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയെ വെട്ടിലാക്കി കോൺഗ്രസ് വീണ്ടും. കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന വാദത്തിന് ബലം പകർന്ന് ഒരു ഓഡിയോ ക്ലിപ്പ് കൂടി കോൺഗ്രസ് പുറത്ത് വിട്ടു. ഇത്തവണ ബിജെപിയുടെ മുഖ്യമന്ത്രി യെദ്യൂരപ്പയുടേത് എന്നവകാശപ്പെടുന്ന ഓഡിയോ ആണ് പുറത്തായിരിക്കുന്നത്. ബിസി പാട്ടീൽ എംഎൽഎയ്ക്ക് യെദ്യൂരപ്പ ഫോണിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്നത് സംഭാഷണത്തിലുണ്ട്. കൊച്ചിയിലേക്ക് പോകരുതെന്നും തിരികെ വരാനും യെദ്യൂരപ്പ ആവശ്യപ്പെടുന്നു. യെദ്യൂരപ്പ ബിസി പാട്ടീൽ ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം വായിക്കാം:

bsy

ബിസി പാട്ടീൽ: ഹലോ.. ഹലോ.. അദ്ദേഹത്തിന് ഫോൺ കൊടുക്കൂ( വിളിച്ച ആളോട് ഫോൺ കൈമാറാൻ നിർദേശം)

യെദ്യൂരപ്പ: ഹലോ

ബിസി പാട്ടീൽ: അണ്ണാ നമസ്ക്കാരം, അഭിനന്ദനങ്ങൾ

യെദ്യൂരപ്പ: നിങ്ങളിപ്പോൾ എവിടെയാണ്?

ബിസി പാട്ടീൽ: ബസ്സിൽ കൊച്ചിയിലേക്ക് പോകുന്നു

യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. തിരിച്ച് വരൂ. തിരികെ വന്നാൽ നിങ്ങളെ ഞങ്ങൾ മന്ത്രിയാക്കാം. മാത്രമല്ല നിങ്ങൾക്ക് ആവശ്യമുള്ള സഹായമെല്ലാം നൽകാം.

ബിസി പാട്ടീൽ: അണ്ണാ ഓകെ

യെദ്യൂരപ്പ: ഞാനിങ്ങനെ ചെയ്യാനുള്ള കാരണം ഇതാണ് ശരിയായ സമയം എന്നുള്ളത് കൊണ്ടാണ്. എന്തായാലും ഇപ്പോൾ കൊച്ചിയിലേക്ക് പോകാതെ തിരിച്ച് വരൂ

ബിസി പാട്ടീൽ: പക്ഷേ ഞങ്ങളിപ്പോൾ ബസ്സിലാണ്

യെദ്യൂരപ്പ: പോകരുത്, എന്തെങ്കിലും ഒഴിവ് കഴിവുകൾ പറഞ്ഞ് തിരികെ വരൂ

ബിസി പാട്ടീൽ: വന്നാൽ എന്താണ് എനിക്ക് ലഭിക്കുന്ന സ്ഥാനം?

യെദ്യൂരപ്പ: നിങ്ങളെ മന്ത്രിയാക്കാം

ബിസി പാട്ടീൽ: അണ്ണാ എനിക്കൊപ്പം മറ്റ് മൂന്ന് പേർ കൂടിയുണ്ട്.

യെദ്യൂരപ്പ: അവരെക്കൂടെ ഒപ്പം കൊണ്ടുവരൂ. നിങ്ങൾക്കെന്നെ വിശ്വാസമില്ലേ?

ബിസി പാട്ടീൽ: തീർച്ചയായും

യെദ്യൂരപ്പ: ഇപ്പോൾ തന്നെ തിരിച്ച് വരൂ. ആ ബസ്സിൽ പോകരുത്

ബിസി പാട്ടീൽ: ശരി അണ്ണാ ശരി

യെദ്യൂരപ്പ: നിങ്ങൾ കൊച്ചിയിൽ എത്തിയാൽ കാര്യങ്ങൾ കുഴയും. പിന്നെ നിങ്ങളെ ബന്ധപ്പെടാൻ സാധിച്ചെന്ന് വരില്ല.

ബിസി പാട്ടീൽ: ഓകെ അണ്ണാ ഓകെ

Recommended Video

cmsvideo
ഭരണം പിടിക്കാൻ എന്ത് വൃത്തികെട്ട കളിക്കും ബിജെപി തയ്യാറെന്ന് യശ്വന്ത് സിൻഹ

English summary
Congress party released an audio clip in which B S Yeddyurappa is allegedly trying to lure Congress's Hirekerur MLA B C Patil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X