കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്‌ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ വ്യാജം, ദില്ലി പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് മര്‍ക്കസ് നിസാമുദ്ദീന്‍ മേധാവി മൗലാന സാഅദിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ദില്ലി പൊലീസ്. പ്രാഥമിക അന്വേഷണത്തിലാണ് ദില്ലി ക്രൈം ബ്രാഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാമൂഹിക അകലം പാലിക്കല്‍ ആവശ്യമില്ലെന്നും മതാചാരത്തില്‍ ഇതൊന്നും പറയുന്നില്ലെന്നാണ് പ്രചരിച്ച ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. യൂട്യൂമിലം സോഷ്യല്‍ മീഡിയയിലും പ്രചരിച്ച ഓഡിയോ ക്ലിപ്പില്‍ മരിക്കാന്‍ ഏറ്റവും നല്ലയിടം പള്ളിയാണെന്നും കൊറോണ വൈറസിനെ തന്റെ അനുയായികളെ ഒന്നും ചെയ്യാനാവില്ലെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.

delhi

നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ യോഗം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ് എടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് മൗലാന സഅദിനെതിരെ ഈ വകുപ്പ് ചുമത്തിയത്. ഈ കേസില്‍ ഓഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്ലിപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. മറ്റ് പരിശോധനകള്‍ക്കായി ക്ലിപ്പ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ദില്ലി ക്രൈം ബ്രാഞ്ച് അറിയിച്ചു.

അതേസമയം, മൗലാന സഅദിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കള്ളപ്പണ കേസെടുത്തിരുന്നു. ദില്ലി പോലീസ് നേരത്തെ തയ്യാറാക്കിയ എഫ്ഐആര്‍ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇഡി കേസെടുത്തത്. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനം ഒരു ട്രസ്റ്റിന് കീഴിലാണ്. ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും ഇഡി കേസെടുത്തിട്ടുണ്ട്. സഅദിനെതിരെ ദില്ലി പോലീസ് അധിക വകുപ്പുകള്‍ ചുമത്തിയിരുന്നു. നിസാമുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച സാഹചര്യത്തില്‍ നരഹത്യാ വകുപ്പാണ് ചുമത്തിയത്. അതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തത്. മാര്‍ച്ച് 21 വരെ നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതില്‍ ചിലര്‍ ഹൈദരാബാദിലും തമിഴ്നാട്ടിലും മരിച്ചിരുന്നു.

Recommended Video

cmsvideo
Audio clips circulated in the name of Tablighi leader was doctored

കേന്ദ്രസര്‍ക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച ശേഷം തബ്ലീഗ് ആസ്ഥാനത്ത്് ആളുകള്‍ സംഘടിച്ച സംഭവത്തിലാണ് സഅദിനെതിരെ ആദ്യം കേസെടുത്തത്. മാര്‍ച്ച് 31നാണ് മൗലാന സഅദിനെതിരെ ദില്ലി പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്. നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷനിലെ ഓഫീസറുടെ പരാതിയിലായിരുന്നു കേസ്. യോഗം സംഘടിപ്പിച്ചത് മാത്രമായിരുന്നു അന്ന് എഫ്ഐആറില്‍ സൂചിപ്പിച്ചിരുന്നത്. യോഗത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ വിസാ ചട്ടം ലംഘിച്ചുവെന്ന കേസെടുത്തിട്ടുണ്ട്.

English summary
Audio clips circulated in the name of Tablighi leader was doctored
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X