ബുര്‍ഹന്‍ വാനിയും ഹാഫീസ് സയീദുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്
ഫോണ്‍ സംഭാഷണത്തിലുടനീളം ബുര്‍ഹന്‍ വാനി ഇന്ത്യയ്ക്കെതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹാഫീസ് സയീദുമായി സംസാരിക്കുന്നുണ്ട്.
ദില്ലി: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഇന്ത്യാവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ മുഖ്യ കണ്ണിയാണെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. ബുര്‍ഹന്‍ വാനിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തൊയിബ തലവനുമായ ഹാഫിസ് സയീദും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
ഫോണ്‍ സംഭാഷണത്തിലുടനീളം ബുര്‍ഹന്‍ വാനി ഇന്ത്യയ്ക്കെതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹാഫീസ് സയീദുമായി സംസാരിക്കുന്നുണ്ട്. ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കെതിരായ ജിഹാദും, അതിനായി കൂടുതല്‍ പണവും ആയുധവും ആവശ്യപ്പെടുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്. എന്നാല്‍, ടേപ്പ് ലഭിച്ച ദേശീയ മാധ്യമത്തിന് ഇതിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല.

കശ്മീരില്‍ വാനി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഹാഫീസ് സയീദ് പുകഴ്ത്തുന്നുണ്ട്. കൂടുതല്‍ ശക്തമായി ഇന്ത്യ സൈന്യത്തെ നേരിടണമെന്നും ആവശ്യപ്പെടുന്നു. കശ്മീരിലെ ഒളിസങ്കേതത്തിലിരുന്നു പാക്കിസ്ഥാനിലുള്ള ഹാഫീസ് സയീദുമായി വാനി നടത്തിയ സംഭാഷണം ഇന്ത്യന്‍ ഇന്റലിജന്‍സ് ആണ് ചോര്‍ത്തിയത്.
ഈ വര്‍ഷം ജൂലൈ എട്ടിന് സുരക്ഷാ സേനയും ഇന്റലിജന്‍സും ചേര്‍ന്നു അനന്ത്നാഗില്‍ നടത്തിയ സൈനിക നടപടിയില്‍ വാനി കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വാനി ഇന്ത്യാ വിരുദ്ധനെല്ലെന്നും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നും കാട്ടി കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നാലുമാസമാണ് നീണ്ടുനിന്നത്. ഒട്ടേറെ പേര് സംഘര്‍ഷത്തില്‍ മരിക്കുകയും ചെയ്തിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications