കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി 7.30ന് ആകാശത്ത് വിചിത്ര വെളിച്ചം.. അതിവേഗത്തിൽ കുതിപ്പ്, ചന്ദ്രയാനെ കണ്ട് ഭയന്ന് ഓസ്ട്രേലിയ!

Google Oneindia Malayalam News

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 കഴിഞ്ഞ ദിവസമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിച്ചത്. രാജ്യം മുഴുവന്‍ അഭിമാനത്തില്‍ മുങ്ങിയ ആ നേരം ചന്ദ്രയാനെ കണ്ട് ഓസ്‌ട്രേലിയക്കാര്‍ പേടിച്ച് വിറച്ചിരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ കുതിച്ച് പാഞ്ഞത് ഇന്ത്യയുടെ ചന്ദ്രയാന്‍ ആയിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല. പറക്കും തളികയോ ഉല്‍ക്കയോ അന്യഗ്രഹ ജീവികളോ ഭൂമിയിലേക്ക് വരികയാണ് എന്നാണ് ഓസ്‌ട്രേലിയക്കാര്‍ ഭയന്നത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാന്‍ വിക്ഷേപിക്കപ്പെട്ടത്. ഇത് ഓസ്‌ട്രേലിയയില്‍ രാത്രി 7.30 ആണ്. ശ്രീഹരിക്കോട്ടയില്‍ നിന്നും പുറപ്പെട്ട ചന്ദ്രയാന്റെ തെക്കോട്ടുളള യാത്രയില്‍ ഓസ്‌ട്രേലിയ അടക്കം ഉള്‍പ്പെടുന്നുണ്ട്. വിക്ഷേപണത്തിന്റെ 16ാം മിനുറ്റില്‍ ചന്ദ്രയാന്‍ ഭ്രമണ പഥം കടന്നിരുന്നു. അതിനിടെയാണ് അല്‍പനേരത്തേക്ക് ചന്ദ്രയാന്റെ ദൃശ്യം ഓസ്‌ട്രേലിയക്കാര്‍ക്ക് കിട്ടിയത്.

ISRO

ഓസ്‌ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ ക്വീന്‍സ് ലാന്റിലെ ജൂലിയ ക്രീക്ക് കാരവന്‍ പാര്‍ക്കിന് മുകളിലായിട്ടാണ് ആളുകള്‍ വിചിത്ര വെളിച്ചം കണ്ടതായി സോഷ്യല്‍ മീഡിയയില്‍ അടക്കം വെളിപ്പെടുത്തിയത്. പലരും ചിത്രങ്ങളും വീഡിയോകളുമെടുക്കുകയുണ്ടായി. പറക്കും തളിക കണ്ടു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റിട്ടത്. ഒരാളാകട്ടെ കയ്യിലുളള തോക്കുപയോഗിച്ച് ആ വെളിച്ചതിന് നേരെ വെടിയുതിർത്തുവെന്നും പറയുന്നു.

വടക്ക്-കിഴക്ക് ഭാഗത്തേക്ക് ഒരു അസാധാര വെളിച്ചം അതിവേഗത്തില്‍ സഞ്ചരിക്കുന്നതായാണ് കണ്ടതെന്നും അത് രണ്ടോ മൂന്നോ മിനുറ്റ് നേരം മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് അസാധാരണമായിരുന്നുവെന്നും പലരും പറയുകയുണ്ടായി. ആളുകള്‍ ഈ വെളിച്ചം കണ്ട് ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തിയതോടെ എബിസി നോര്‍ത്ത് വെസ്റ്റ് വിശദീകരണവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഓസ്‌ട്രേലിയയുടെ ആകാശത്ത് കണ്ട ആ വിചിത്ര വെളിച്ചം പറക്കും തളിക അല്ലെന്നും ഇന്ത്യയുടെ ചന്ദ്രയാന്‍ ആണെന്നുമാണ് പോസ്റ്റ്.

English summary
Australians had a glimpse of Chandrayaan 2 and they thought it was UFO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X