ബുർഖ ധരിച്ച എആർ റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസം മുട്ടുന്നുവെന്ന് തസ്ലീമ നസ്രിൻ, മറുപടിയുമായി ഖദീജ!
മുംബൈ: ബുര്‍ഖ ധരിച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്രിന്. മുഖം മൂടുന്ന ബുര്‍ഖ ധരിച്ച ഖദീജയുടെ ഫോട്ടോയ്ക്ക് ഒപ്പമാണ് ട്വിറ്ററില്‍ തസ്ലീമ നസ്രീന് വിമര്‍ശനം ഉന്നയിച്ചത്. ''എആര്‍ റഹ്മാന്റെ സംഗീതം വളരെയേറെ ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ കാണുമ്പോളൊക്കെ തനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയാണ്. ഉന്നത സാംസ്ക്കാരിക പശ്ചാത്തലമുളള ഒരു കുടുംബത്തിലെ വിദ്യാസമ്പന്നയായ സ്ത്രീ പോലും എത്ര എളുപ്പത്തില്‍ ബ്രയിന്‍വാഷ് ചെയ്യപ്പെടുന്നു എന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്'' എന്നാണ് തസ്ലീമ നസ്രീന്റെ ട്വീറ്റ്.

തൊട്ട് പിന്നാലെ തസ്ലീമ നസ്രീന് മറുപടിയുമായി ഖദീജ റഹ്മാന് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഖദീജയുടെ മറുപടി ഇങ്ങനെയാണ്: '' ഒരു വര്‍ഷമായതേ ഉളളൂ. വീണ്ടും ഇത് തന്നെ ചര്‍ച്ചയായിരിക്കുന്നു. രാജ്യത്ത് എന്തൊക്കെ കാര്യങ്ങള്‍ നടക്കുന്നു. എന്നാലും ആളുകള്‍ക്ക് ശ്രദ്ധ ഒരു സ്ത്രീ ധരിച്ചിരിക്കുന്ന ഒരു കഷണം തുണിയിലാണ്. അത്ഭുതം തോന്നുന്നു. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളുടെ പേരില്‍ കുറ്റബോധമില്ല. സ്വയം അഭിമാനം മാത്രമേ ഉളളൂ. എന്നെ ഞാനായി അംഗീകരിക്കുന്നവര്‍ക്ക് നന്ദി.
പ്രിയപ്പെട്ട തസ്ലീമ നസ്രീന്, എന്റെ വേഷം കണ്ട് നിങ്ങള്‍ക്ക് ശ്വാസം മുട്ടുണ്ടായതില്‍ ഖേദിക്കുന്നു. കുറച്ച് ശുദ്ധവായു ശ്വസിക്കൂ. കാരണം തനിക്ക് ശ്വാസം മുട്ടുന്നില്ല. എന്ന് മാത്രമല്ല ശാക്തീകരിക്കപ്പെട്ടതായേ കരുതുന്നുളളൂ. യഥാര്‍ത്ഥ ഫെമിനിസം എന്താണെന്ന് ഗൂഗിള്‍ ചെയ്ത് നോക്കൂ. സ്ത്രീകളെ ഇടിച്ച് താഴ്ത്തുകയും അവരുടെ അച്ഛന്മാരെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നതല്ല ഫെമിനിസം. ''
പൊതുവേദികളില്‍ മുഖവും ശരീരവും മുഴുവന്‍ മറച്ച് മാത്രം പ്രത്യക്ഷപ്പെടാറുളള ഖദീജയ്ക്ക് നേരെ മുന്‍പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുളളതാണ്. റഹ്മാന്റെ പെണ്മക്കളില് ഖദീജ മാത്രമാണ് ഇത്തരത്തില്‍ പൊതുവേദികളിലെത്താറുളളത്. ഇഷ്ടമുളള വസ്ത്രം ധരിക്കാനുളള സ്വാതന്ത്ര്യം ഖദീജയ്ക്കുണ്ട് എന്നാണ് ഇക്കാര്യത്തില്‍ റഹ്മാന്റെ നിലപാട്.
I absolutely love A R Rahman's music. But whenever i see his dear daughter, i feel suffocated. It is really depressing to learn that even educated women in a cultural family can get brainwashed very easily! pic.twitter.com/73WoX0Q0n9
— taslima nasreen (@taslimanasreen) February 11, 2020
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications