കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുർഖ ധരിച്ച എആർ റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസം മുട്ടുന്നുവെന്ന് തസ്ലീമ നസ്രിൻ, മറുപടിയുമായി ഖദീജ!

Google Oneindia Malayalam News

മുംബൈ: ബുര്‍ഖ ധരിച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്രിന്‍. മുഖം മൂടുന്ന ബുര്‍ഖ ധരിച്ച ഖദീജയുടെ ഫോട്ടോയ്ക്ക് ഒപ്പമാണ് ട്വിറ്ററില്‍ തസ്ലീമ നസ്രീന്‍ വിമര്‍ശനം ഉന്നയിച്ചത്. ''എആര്‍ റഹ്മാന്റെ സംഗീതം വളരെയേറെ ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ കാണുമ്പോളൊക്കെ തനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയാണ്. ഉന്നത സാംസ്‌ക്കാരിക പശ്ചാത്തലമുളള ഒരു കുടുംബത്തിലെ വിദ്യാസമ്പന്നയായ സ്ത്രീ പോലും എത്ര എളുപ്പത്തില്‍ ബ്രയിന്‍വാഷ് ചെയ്യപ്പെടുന്നു എന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്'' എന്നാണ് തസ്ലീമ നസ്രീന്റെ ട്വീറ്റ്.

arr

തൊട്ട് പിന്നാലെ തസ്ലീമ നസ്രീന് മറുപടിയുമായി ഖദീജ റഹ്മാന്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഖദീജയുടെ മറുപടി ഇങ്ങനെയാണ്: '' ഒരു വര്‍ഷമായതേ ഉളളൂ. വീണ്ടും ഇത് തന്നെ ചര്‍ച്ചയായിരിക്കുന്നു. രാജ്യത്ത് എന്തൊക്കെ കാര്യങ്ങള്‍ നടക്കുന്നു. എന്നാലും ആളുകള്‍ക്ക് ശ്രദ്ധ ഒരു സ്ത്രീ ധരിച്ചിരിക്കുന്ന ഒരു കഷണം തുണിയിലാണ്. അത്ഭുതം തോന്നുന്നു. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളുടെ പേരില്‍ കുറ്റബോധമില്ല. സ്വയം അഭിമാനം മാത്രമേ ഉളളൂ. എന്നെ ഞാനായി അംഗീകരിക്കുന്നവര്‍ക്ക് നന്ദി.

പ്രിയപ്പെട്ട തസ്ലീമ നസ്രീന്‍, എന്റെ വേഷം കണ്ട് നിങ്ങള്‍ക്ക് ശ്വാസം മുട്ടുണ്ടായതില്‍ ഖേദിക്കുന്നു. കുറച്ച് ശുദ്ധവായു ശ്വസിക്കൂ. കാരണം തനിക്ക് ശ്വാസം മുട്ടുന്നില്ല. എന്ന് മാത്രമല്ല ശാക്തീകരിക്കപ്പെട്ടതായേ കരുതുന്നുളളൂ. യഥാര്‍ത്ഥ ഫെമിനിസം എന്താണെന്ന് ഗൂഗിള്‍ ചെയ്ത് നോക്കൂ. സ്ത്രീകളെ ഇടിച്ച് താഴ്ത്തുകയും അവരുടെ അച്ഛന്മാരെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നതല്ല ഫെമിനിസം. ''

പൊതുവേദികളില്‍ മുഖവും ശരീരവും മുഴുവന്‍ മറച്ച് മാത്രം പ്രത്യക്ഷപ്പെടാറുളള ഖദീജയ്ക്ക് നേരെ മുന്‍പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുളളതാണ്. റഹ്മാന്റെ പെണ്‍മക്കളില്‍ ഖദീജ മാത്രമാണ് ഇത്തരത്തില്‍ പൊതുവേദികളിലെത്താറുളളത്. ഇഷ്ടമുളള വസ്ത്രം ധരിക്കാനുളള സ്വാതന്ത്ര്യം ഖദീജയ്ക്കുണ്ട് എന്നാണ് ഇക്കാര്യത്തില്‍ റഹ്മാന്റെ നിലപാട്.

English summary
Author Taslima Nasreen against AR Rahman's daughter for wearing burqa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X