കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊറോട്ട കഴിച്ചാല്‍ ഇനി പോക്കറ്റ് കീറും...!!, 18 ശതമാനം ജിഎസ്ടി; വില കൂടും, നിരാശരായി ഭക്ഷണപ്രേമികള്‍

Google Oneindia Malayalam News

മുംബൈ: ഭക്ഷണ പ്രേമികളുട ഇഷ്ടവിഭവമായ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റൊട്ടി എന്ന പേരില്‍ പൊറോട്ട കഴിക്കാനാവില്ല. രണ്ടും രണ്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജി എസ് ടി വകുപ്പ്. ഇതോടെ 18 ശതമാനം നികുതി പൊറോട്ടയുടെ മേല്‍ ചുമത്തും. പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കണമെന്ന് ആവശ്യപ്പെട്ട് റെഡി ടു ഈറ്റ് വിഭവങ്ങള്‍ ഉണ്ടാക്കുന്ന ഐഡി ഫ്രഷ് എന്ന സ്ഥാപനാണ് അപേക്ഷ സമര്‍പ്പിച്ചത്.

Recommended Video

cmsvideo
Authority for Advance Rulings in Karnataka imposed 18 Percentage GST on porotta | Oneindia Malayalam
porotta

പ്ലെയിന്‍ ചപ്പാത്തി, റൊട്ടി എന്നിവയുടെ കൂട്ടത്തില്‍ പൊറോട്ടയും ഉള്‍പ്പെടുത്തണമെന്നായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനത്തില്‍ ഉള്‍പ്പെടുത്തണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരാകരിച്ച അതോറിറ്റി ഒഫ് അഡ്വാന്‍സ് റൂളിംഗ്‌സ് പൊറോട്ടയെ 18 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റി.

ഇന്ത്യയിലെ വിവിധ ഭക്ഷണങ്ങള്‍ റൊട്ടി വിഭാഗത്തില്‍ വരുമെന്ന അഭിപ്രായത്തോടെ അതോറിറ്റി ഒഫ് അഡ്വാന്‍സ് റൂളിംഗ്‌സ് യോജിച്ചില്ല. റൊട്ടി എന്നത് പൊതുനാമമാണെന്നും ഇവര്‍ പറയുന്നു. പൂര്‍ണാമായും തയ്യാറായതും നേരത്തെ തയ്യാറായതോ ആയ ഭക്ഷണമാണ് റൊട്ടി വിഭാഗത്തില്‍ വരുന്നത്. എന്നാല്‍ പൊറോട്ട ഉപയോഗിക്കുന്നതിന് മുമ്പ് വീണ്ടും പാകം ചെയ്യേണ്ടിവരും. ഈ സാഹചര്യത്തില്‍ റൊട്ടി വിഭാഗത്തില്‍ പൊറോട്ടയെ ഉള്‍പ്പെടുത്താനാവില്ലെന്നാണ് അതോറിറ്റി ഒഫ് അഡ്വാന്‍സ് റൂളിംഗ്‌സിന്റെ കണ്ടെത്തല്‍. പുതിയ നികുതി വരുന്നതോടെ പായ്ക്കറ്റ് പൊറോട്ടയ്ക്ക് വില കൂടുമെന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം, പൊറോട്ടയ്ക്ക് 18 ശതമാനം ജി എസ് ടി ചുമത്തിയ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മലയാളികളടക്കമുള്ളവര്‍ ഇതിനെ ഫുഡ് ഫാസിസം എന്നാണ് വിളിക്കുന്നത്. പോറോട്ടയും ബീഫും തങ്ങളുടെ ഇഷ്ടവിഭവമാണെന്നും ഇവര്‍ പറയുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.

മകള്‍ പറന്നുതുടങ്ങുമ്പോള്‍ ചരട് ഉപയോഗിച്ച് ബന്ധിക്കരുത്, കൊടുമുടികള്‍ അവള്‍ കീഴടക്കും; കുറിപ്പ്മകള്‍ പറന്നുതുടങ്ങുമ്പോള്‍ ചരട് ഉപയോഗിച്ച് ബന്ധിക്കരുത്, കൊടുമുടികള്‍ അവള്‍ കീഴടക്കും; കുറിപ്പ്

ഉത്ര വധം; ഒടുവില്‍ ആ നിര്‍ണായക തെളിവും പുറത്ത്, സൂരജ് ഇനി പുറംലോകം കാണില്ല; കുരുക്കു മുറുകുന്നുഉത്ര വധം; ഒടുവില്‍ ആ നിര്‍ണായക തെളിവും പുറത്ത്, സൂരജ് ഇനി പുറംലോകം കാണില്ല; കുരുക്കു മുറുകുന്നു

കൊക്ക കോള നിരോധിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ വെട്ടിലായി; 5 ലക്ഷം പിഴ ഒടുക്കണംകൊക്ക കോള നിരോധിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ വെട്ടിലായി; 5 ലക്ഷം പിഴ ഒടുക്കണം

English summary
Authority for Advance Rulings in Karnataka imposed 18 Percentage GST on porotta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X