പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഉടന്‍ നിരോധിക്കുമോ? ഇല്ലെന്ന് ഉറപ്പ് നല്കി ഗഡ്കരി
ദില്ലി: രാജ്യത്തെ വാഹന വിപണി വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. പല പ്രമുഖ വാന നിര്‍മാതാക്കളും അവരുടെ നിര്‍മാണ യൂണിറ്റുകള്‍ പൂട്ടുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം നടപ്പിലാക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം എന്നൊരു വാദമുണ്ട്. ഈ നയത്തിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചേക്കും എന്നും പ്രചാരണമുണ്ട്.

എന്നാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുവാനുള്ള ഒരു പദ്ധതിയും സര്‍ക്കാരില്ലെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കുന്നത്. കാലപരിധി കഴിഞ്ഞ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി ഒഴിവാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടും എന്നും ഗഡ്കരി വ്യക്തമാക്കി.
വാഹന വിപണിയെ പിടിച്ചുനിര്‍ത്താന്‍ പല പദ്ധതികളും ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കും എന്നതായിരുന്നു ഇതില്‍ പ്രധാനം. കൂടാതെ 2020 മാര്‍ച്ച് 30 വരെ വാങ്ങുന്ന ഹബിഎസ് 4 വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് കാലാവധി പൂര്ത്തിയാകുംവരേ നിരത്തിലിറങ്ങാന്‍ അനുമതി നല്‍കും എന്നും ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications