കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഉടന്‍ നിരോധിക്കുമോ? ഇല്ലെന്ന് ഉറപ്പ് നല്‍കി ഗഡ്കരി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വാഹന വിപണി വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. പല പ്രമുഖ വാന നിര്‍മാതാക്കളും അവരുടെ നിര്‍മാണ യൂണിറ്റുകള്‍ പൂട്ടുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഊര്‍ജ മേഖലയും തകര്‍ന്നടിഞ്ഞു.... 7 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനത്തിലേക്ക്, മാന്ദ്യം കടുക്കുന്നുഊര്‍ജ മേഖലയും തകര്‍ന്നടിഞ്ഞു.... 7 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനത്തിലേക്ക്, മാന്ദ്യം കടുക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം നടപ്പിലാക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം എന്നൊരു വാദമുണ്ട്. ഈ നയത്തിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചേക്കും എന്നും പ്രചാരണമുണ്ട്.

Nitin Gadkari

എന്നാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുവാനുള്ള ഒരു പദ്ധതിയും സര്‍ക്കാരില്ലെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കുന്നത്. കാലപരിധി കഴിഞ്ഞ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി ഒഴിവാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടും എന്നും ഗഡ്കരി വ്യക്തമാക്കി.

വാഹന വിപണിയെ പിടിച്ചുനിര്‍ത്താന്‍ പല പദ്ധതികളും ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കും എന്നതായിരുന്നു ഇതില്‍ പ്രധാനം. കൂടാതെ 2020 മാര്‍ച്ച് 30 വരെ വാങ്ങുന്ന ഹബിഎസ് 4 വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ കാലാവധി പൂര്‍ത്തിയാകുംവരേ നിരത്തിലിറങ്ങാന്‍ അനുമതി നല്‍കും എന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

English summary
Auto Crisis: Government has no plans to ban Petrol, Diesel Vehicles, says Nitin Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X