കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കള്‍ കാര്‍ വാങ്ങുന്നില്ല....അവര്‍ക്ക് പ്രിയം ഓണ്‍ലൈന്‍ ടാക്‌സി, ധനമന്ത്രിയുടെ മറുപടി ഇങ്ങന

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വീണ്ടും അംഗീകരിക്കാതെ ധനമന്ത്രി. കാര്‍ വിപണ മേഖല തകര്‍ന്നതിന് കാരണമുണ്ടെന്നാണ് നിര്‍മലാ സീതാരാമന്‍ വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പുതുവര്‍ഷത്തിന് ശേഷം ജനിച്ചവരെല്ലാം പുതിയ കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ധനമന്ത്രി പറയുന്നു. ഇവര്‍ കൂടുതല്‍ പണം ചെലവഴിക്കാതെ അത് ഓണ്‍ലൈന്‍ ടാക്‌സികളായ യൂബറിനും ഓലയ്ക്കും വേണ്ടിയാണ് ചെലവിടുന്നതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

1

തവണ വ്യവസ്ഥകളായി കാര്‍ വാങ്ങുന്നതില്‍ മില്ലേനിയത്തിന് ശേഷം ജനിച്ചവര്‍ക്ക് താല്‍പര്യമില്ല. അവര്‍ പണം സൂക്ഷിച്ചാണ് ചെലവഴിക്കുന്നത്. ഇത് വാഹന വിപണന മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ചെന്നാണ് ധനമന്ത്രിയുടെ വാദം. വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഇരുചക്ര വാഹനങ്ങളും, കാറുകളും ഒരുപോലെ വില്‍പ്പനയില്‍ പിന്നോട്ട് പോവുകയും, കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

അതേസമയം മോദി സര്‍ക്കാര്‍ വാഹന നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. വിവിധ മേഖലകളുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. നിരവധി കാരണങ്ങള്‍ കൊണ്ടാണ് ഈ മേഖല തകര്‍ന്നത് വാഹന രജിസ്‌ട്രേഷന്‍ ഫീസിലെ മാറ്റം വരെ ഇതിലെ പ്രശ്‌നങ്ങളാണ്. യുവാക്കള്‍ പ്രധാനമായും ഓണ്‍ലൈന്‍ ടാക്‌സി ഉപയോഗിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ധനമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക വിഭാഗങ്ങളുമായി ദില്ലിയില്‍ അടക്കം ചര്‍ച്ച നടത്തുന്നുണ്ടെന്നും, വൈകാതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം നിര്‍മലാ സീതാരാമന്‍ ബസ്സുകളുടെയും ട്രക്കുകളുടെയും വില്‍പ്പന കുറയുന്നത്, യുവാക്കളുടെ മനോഭാവത്തിന്റെ പ്രശ്‌നമാണെന്ന് പറയുമോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്രോള്‍. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും വളര്‍ച്ചയുടെയും പാതയിലുമാണെന്നാണ് ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

40 ബിജെപി ശിവസേന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്.... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു40 ബിജെപി ശിവസേന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്.... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു

English summary
auto crisis millennial prefer ola says nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X