കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ജയ് വിളിച്ചില്ല... ഓട്ടോ ഡ്രൈവറുടെ പല്ല് അടിച്ചുകൊഴിച്ചു... രണ്ടു പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ജയ്പൂര്‍: മോദി സിന്ദാബാദ്, ജയ് ശ്രീറാം വിളിക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം. മധ്യവയസ്‌കനായ ഡ്രൈവറുടെ പല്ല് അടിച്ചുകൊഴിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിക്കാര്‍ ജില്ലയിലാണ് സംഭവം. ഗഫാര്‍ അഹമ്മദ് കച്ചാവ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ വാച്ചും പണവും അക്രമികള്‍ കവര്‍ന്നു. വെള്ളിയാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം.

m

യാത്രക്കാരെ ഇറക്കി മടങ്ങി വരികയായിരുന്നു കച്ചാവ. ഈ സമയം കാറിലെത്തിയവര്‍ ഓട്ടോ തടഞ്ഞ് മുറുക്കാന്‍ ചോദിച്ചു. അതിന് ശേഷമാണ് മോദി സിന്ദാബാദ്, ജയ് ശ്രീറാം എന്നിങ്ങനെ വിളിക്കാന്‍ ആവശ്യപ്പെട്ടത്. നിരസിച്ചപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ഓട്ടോയുമായി വേഗം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വിട്ടില്ല. പിന്നാലെ കാറിലെത്തി വീണ്ടും ഓട്ടോ തടഞ്ഞു. വടികൊണ്ട് അടിക്കുകയും ചെയ്തു.

നിങ്ങളെ പാകിസ്താനിലേക്ക് അയക്കുംവരെ വിശ്രമമില്ലെന്നും പറഞ്ഞുവത്രെ. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശനിയാഴ്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. ശംഭു ദയാല്‍ (35), രാജേന്ദ്ര ജാട്ട് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരാണ് കച്ചാവയുടെ വഴി തടഞ്ഞതും മര്‍ദ്ദിച്ചതുമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി സദര്‍ സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ പുഷ്‌പേന്ദ്ര സിങ് പറഞ്ഞു. ഇരുവരും മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. സിക്കാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലണ് കച്ചാവ. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അയോധ്യ പള്ളി തറക്കല്ലിടലിന് യോഗിയെ ക്ഷണിക്കുമോ? ഇസ്ലാമില്‍ വിഷയമല്ല, നിലപാട് വ്യക്തമാക്കി ട്രസ്റ്റ്അയോധ്യ പള്ളി തറക്കല്ലിടലിന് യോഗിയെ ക്ഷണിക്കുമോ? ഇസ്ലാമില്‍ വിഷയമല്ല, നിലപാട് വ്യക്തമാക്കി ട്രസ്റ്റ്

യുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവുംയുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവും

English summary
Auto Driver assaulted for refused to chant Modi zindabad in Rajasthan; Two arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X