Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറങ്ങുന്ന ഭാര്യയുടെ കഴുത്തറുക്ക് ഭര്‍ത്താവിന്‍റെ ക്രൂരത:മക്കള്‍ സാക്ഷികള്‍!പോലീസിനോട് പറഞ്ഞത്!!

35കാരനായ അ‍ജയ് യാദവാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മുംബൈ: ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ കഴുത്തറുത്ത് ഓട്ടോ ഡ്രൈവറുടെ ക്രൂരത. ഉറങ്ങിക്കൊണ്ടിരുന്ന ഭാര്യയുടെ കഴുത്തറുത്ത് ഭര്‍ത്താവ് കയ്യില്‍ വെയ്ക്കുകയായിരുന്നു. മുംബൈയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭാര്യയുടെ തലയറുത്ത മൃതദേഹം ബക്കറ്റില്‍ മുക്കിവെച്ച ഓട്ടോ ഡ്രൈവര്‍ വീടുവിട്ടുപോകുകയായിരുന്നു. മുംബൈയിലെ ശര്‍മവാദി യാദവ് ചൗളില്‍ മൂന്ന് മക്കള്‍ വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം.

35കാരനായ അ‍ജയ് യാദവാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 28കാരിയായ സരോജയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ടത്. വസായിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് യാദവ് മൂന്നുമക്കളുമൊത്ത് രാംജിയാവനിലെ തന്‍റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കള്ളം പറഞ്ഞുവെങ്കിലും എട്ടു വയസ്സുകാരിയായ മകളാണ് സംഭവം വിവരിച്ചത്. തുടര്‍ന്ന് യാദവിന്‍റെ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്.

murder-crime

വീട്ടിലെത്തിയ പരിശോധന നടത്തിയ പോലീസ് ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു. ​സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് സൂചന. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+