സെയ്ഫ് സമ്മാനമായി നൽകിയ തുക എത്ര? ഒടുവിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി ഓട്ടോ ഡ്രൈവർ
മുംബൈ: തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവർ ഭജൻ സിംഗ് റാണയെ സെയ്ഫ് അലിഖാൻ ആശുപത്രിയിൽ വെച്ച് നേരിട്ട് കണ്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കഴിഞ്ഞ ദിവസം വൈറൽ ആവുകയും ചെയ്തിരുന്നു. സെയ്ഫ് അലിഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റാണ കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് സെയ്ഫ് പാരിതോഷികമായി നൽകിയ തുക എത്രയാണ്. ഇപ്പോൾ റാണ തന്നെ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ്.
തന്റെ സമയോചിതമായ സഹായത്തിന് സെയ്ഫ് നന്ദി പറഞ്ഞെന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെന്നും റാണ പിടിഐയോട് പറഞ്ഞു. തനിക്ക് തന്ന തുക എത്രയാണെന്ന് പറയില്ലെന്ന് സെയ്ഫിന് വാക്ക് നൽകിയിട്ടുണ്ടെന്നും അതിൽ താൻ ഉറച്ച് നിൽക്കും ആളുകളെ അതേക്കുറിച്ച് ഊഹിച്ചോട്ടെയെന്നും റാണ പറഞ്ഞു.

" അദ്ദേഹം എനിക്ക് 50000 രൂപയോ 1000000 രൂപയോ നൽകിയെന്ന് ആളുകൾ പറയട്ടെ, എന്നാൽ ആ തുക വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഈ വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന് അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചു. അത് എന്തായാലും അദ്ദേഹത്തിനും എനിക്കും ഇടയിലുള്ളതാണ്. ഞാൻ അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കും. " റാണ പറഞ്ഞു.
കഴിഞ്ഞയാഴ്ച വസതിയിൽ വെച്ചുണ്ടായ ആക്രമണത്തിൽ സെയ്ഫ് അലിഖാന് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദഹത്തിനെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത് റാണയായിരുന്നു. സെയ്ഫ് അഞ്ച് ദിവസം ആശുപത്രിയിൽ ഉണ്ടായിരുന്നു. ചൊവ്വാഴ്ച ആശുപത്രിയിൽ നിന്ന് ഡസ്ചാർജ് ആയി പോകുന്നതിന് മുൻപാണ് റാണയെ താരം കണ്ടത്. സെയ്ഫ് അലിഖാന്റെ കുടുംബവും ആശുപത്രിയിൽ ഉണ്ടായിരുന്നു.
" അദ്ദേഹം ( സെയഫ് അലിഖാൻ ) അദ്ദേഹത്തിന്റെ അമ്മയെ ( ഷർമിള ടാഗോർ ) പരിചയപ്പെടുത്തി. അവരുടെ കാലിൽ തൊട്ട് അനുഗ്രഹം തേടി. അദ്ദഹം എനിക്ക് ( പണം ) ശരിയാണെന്ന് തോന്നുന്നത് നൽകി. എനിക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാ അദ്ദേഹം ഉണ്ടാവും, " റാണ പറഞ്ഞു.
അതേ സമയം സേയ്ഫ് അലി ഖാനാണെന്ന് അറിഞ്ഞല്ല താൻ അന്ന് അദ്ദേഹത്തെ രക്ഷിച്ചതെന്ന് റാണ പറഞ്ഞിരുന്നു. ചോരിയിൽ കുളിച്ചുനിന്ന അദ്ദേഹത്തെ കൃത്യസമയത്ത് റാണ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. കഴുത്തിനും കൈക്കും പുറത്തും ആറ് കുത്തുകളേറ്റ താരത്തിന് രണ്ട് ശസ്ത്രക്രിയകളാണ് നടത്തിയത്.












Click it and Unblock the Notifications