കെജ്രിവാള്‍ വഞ്ചിച്ചു, പിന്തുണയില്ല:ഓട്ടോ യൂണിയന്‍
ദില്ലി: തങ്ങളെ വഞ്ചിച്ച ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രവാളിനോ ആം ആദ്മി പാര്‍ട്ടിക്കോ പിന്തുണ നല്‍കില്ലെന്ന് ദില്ലി ഓട്ടോ റിക്ഷാ തൊഴിലാളികള്‍. തങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്യാതെയാണ് കെജ്രിവാള്‍ അധികാരമൊഴിഞ്ഞതെന്ന് ദില്ലി ഓട്ടോ റിക്ഷാ തൊഴിലാളി സംഘടനയായ ന്യാഭൂമി പറയുന്നു.
ഒരുപറ്റം ഓട്ടോ തൊഴിലാളികളുടെ കൂടെ പിന്തുണയോടെയാണ് കെജ്രിവാള്‍ ദില്ലിയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കെജ്രിവാള്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും അധികാരത്തിലെത്തിയപ്പോള്‍ പാലിച്ചില്ലെന്ന് യൂണിയനിലെ തൊഴിലാളി അംഗങ്ങള്‍ പറയുന്നു. പതിനായിരത്തോളം അംഗങ്ങളാണ് യൂണിയനിലുള്ളത്. 49 ദിവസം അധികാരത്തിലിരുന്നിട്ടും ഓട്ടോ തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ കെജ്രിവാള്‍ ഒന്നും ചെയ്തില്ല- അവര്‍ പറഞ്ഞു.

പലിശക്കാരില്‍ നിന്നു മോചനം, എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം 25000 രൂപ വരുമാനം ഉറപ്പാക്കുക, ചാര്‍ജ് വര്‍ധന, അനധികൃതമായി പോലീസ് ഓട്ടോകള്‍ പിടിച്ചെടുക്കുന്നതിനെതിരേ നടപടി, 5500 പുതിയ പെര്‍മിറ്റുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ ഓട്ടോക്കാര്‍ക്കു നല്‍കിയിരുന്നത്. അധികാരം ലഭിച്ച ശേഷം കെജ്രിവാള്‍ മുന്‍പ് എതിര്‍ത്തിരുന്ന ജിപിഎസ് സംവിധാനത്തെ പിന്നീട് അനുകൂലിച്ചെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
അതേ സമയം, തങ്ങളുടെ ആവശ്യം കെജ്രിവാള്‍ തഴഞ്ഞ സാഹചര്യത്തില്‍ ഇതേ ആവശ്യവുമായി ദില്ലി ഗവര്‍ണര്‍ നജീബ് ജുംഗിനു മുമ്പാകെ പോകാനാണ് ഓട്ടോ യൂണിയന്റെ തീരുമാനം. വേണ്ടി വന്നാല്‍ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഹൈക്കോടതിയെ സമീപിക്കാനും തങ്ങള്‍ തയ്യാറാണെന്ന് യൂണിയന്‍ വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications