കാമുകിമാരും ആര്‍ഭാട ജീവിതവും... 500 ലേറെ മോഷണങ്ങള്‍, 'മുഖം' മാറ്റിയിട്ടും രക്ഷയില്ല, കുടുങ്ങി
ദില്ലിയിലെ കുപ്രസിദ്ധ വാഹനമോഷ്ടാവായ കുനാലാണ് പിടിയിലായത്
ദില്ലി: സിനിമാക്കഥയെ വെല്ലുന്ന സംഭവത്തില്‍ മോഷണവീരനെ പോലീസ് പിടികൂടി. ദില്ലി കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കുനാലാണ് ഒടുവില്‍ പോലീസിന്റെ വലയിലായത്.
സൗത്ത് ദില്ലിയിലെ നെഹ്റു പ്ലേസില്‍ വച്ചാണ് കുനാലിനെയും മോഷണസംഘത്തില്‍ പെട്ടവരെയും പോലീസ് കൈയോടെ പിടികൂടിയത്. പോലീസില്‍ നിന്നു രക്ഷപ്പെടാന്‍ നേരത്തേ പല അടവുകളും പയറ്റിയ കുനാലിനെ തികച്ചും നാടകീയമായാണ് അറസ്റ്റ് ചെയ്തത്.

500ലേറെ മോഷണങ്ങള്‍
500ലേറെ മോഷണങ്ങള്‍ കുനാല്‍ നടത്തിയതായാണ് വിവരം. 62 മോഷണകേസുകള്‍ നിലവില്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് വക്തമാക്കി.
പ്രധാനമായും

യഥാര്‍ഥ പേര്
ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്വദേശിയായ കുനാലിന്റെ യഥാര്‍ഥ പേര് തനൂജ് എന്നാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

പ്ലാസ്റ്റിക് സര്‍ജറി
പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നു വ്യക്തമായതോടെ തുനാല് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

12 കാറുകള്‍ പിടിച്ചെടുത്തു
വിവിധ സ്ഥലങ്ങളില്‍ നിന്നു കുനാല്‍ മോഷ്ടിച്ച 12 കാറുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വില കൂടിയ കാറുകളാണ് ഇയാള്‍ മോഷണത്തിനായി ലക്ഷ്യമിട്ടിരുന്നത്.

ആര്‍ഭാട ജീവിതം, കാമുകിമാര്‍
ആര്‍ഭാട ജീവിതമാണ് കുനാല്‍ നയിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കു നിരവധി കാമുകിമാര്‍ ഉണ്ടായിരുന്നുവെന്നും ആര്‍ഭാടമായി ജീവിക്കുന്നതിനായാണ് ഇയാള്‍ മോഷണം തൊഴിലാക്കിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

സഹായികളും പിടിയില്‍
മോഷണത്തില്‍ കുനാലിന്റെ സഹായികളായ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇര്‍ഷാദ്, മുഹമ്മദ് ഷദാബ് എന്നിവരാണ് പിടിയിലായത്. കുനാല്‍ മോഷ്ടിച്ച കാറുകള്‍ ഇവര്‍ വാങ്ങി മറിച്ചുവില്‍ക്കുകയാണ് ചെയ്തിരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കുനാല്‍ ഇവരെക്കുറിച്ച് വെളിപ്പെടുത്തിയത്.

മോഷണം ആരംഭിച്ചത്
1997ലാണ് കുനാല്‍ മോഷണം ആരംഭിച്ചത്. ആദ്യം വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ മോഷണം നടത്തിയത്. പിന്നീട് വില കൂടി വാഹനങ്ങളിലേക്ക് ഇയാള്‍ തിരിയുകയായിരുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications