കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിമാരും ആര്‍ഭാട ജീവിതവും... 500 ലേറെ മോഷണങ്ങള്‍, 'മുഖം' മാറ്റിയിട്ടും രക്ഷയില്ല, കുടുങ്ങി

ദില്ലിയിലെ കുപ്രസിദ്ധ വാഹനമോഷ്ടാവായ കുനാലാണ് പിടിയിലായത്

  • By Desk
Google Oneindia Malayalam News

ദില്ലി: സിനിമാക്കഥയെ വെല്ലുന്ന സംഭവത്തില്‍ മോഷണവീരനെ പോലീസ് പിടികൂടി. ദില്ലി കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കുനാലാണ് ഒടുവില്‍ പോലീസിന്റെ വലയിലായത്.

ഒളിച്ചോടി ഒപ്പം താമസിച്ച സഹോദര ഭാര്യക്ക് മകനുമായി ബന്ധമെന്ന് സംശയം, 60 കാരന്‍റെ കടുംകൈ...ഒളിച്ചോടി ഒപ്പം താമസിച്ച സഹോദര ഭാര്യക്ക് മകനുമായി ബന്ധമെന്ന് സംശയം, 60 കാരന്‍റെ കടുംകൈ...

പാഷാണം ഷാജിക്ക് തുണയായത് പോലീസ് തന്ത്രം... പ്രതികളെ കുടുക്കിയത് ഇങ്ങനെ, ഇനി മൂന്നാമന്‍....പാഷാണം ഷാജിക്ക് തുണയായത് പോലീസ് തന്ത്രം... പ്രതികളെ കുടുക്കിയത് ഇങ്ങനെ, ഇനി മൂന്നാമന്‍....

സൗത്ത് ദില്ലിയിലെ നെഹ്‌റു പ്ലേസില്‍ വച്ചാണ് കുനാലിനെയും മോഷണസംഘത്തില്‍ പെട്ടവരെയും പോലീസ് കൈയോടെ പിടികൂടിയത്. പോലീസില്‍ നിന്നു രക്ഷപ്പെടാന്‍ നേരത്തേ പല അടവുകളും പയറ്റിയ കുനാലിനെ തികച്ചും നാടകീയമായാണ് അറസ്റ്റ് ചെയ്തത്.

500ലേറെ മോഷണങ്ങള്‍

500ലേറെ മോഷണങ്ങള്‍

500ലേറെ മോഷണങ്ങള്‍ കുനാല്‍ നടത്തിയതായാണ് വിവരം. 62 മോഷണകേസുകള്‍ നിലവില്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് വക്തമാക്കി.
പ്രധാനമായും

യഥാര്‍ഥ പേര്

യഥാര്‍ഥ പേര്

ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്വദേശിയായ കുനാലിന്റെ യഥാര്‍ഥ പേര് തനൂജ് എന്നാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി

പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നു വ്യക്തമായതോടെ തുനാല്‍ നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 12 കാറുകള്‍ പിടിച്ചെടുത്തു

12 കാറുകള്‍ പിടിച്ചെടുത്തു

വിവിധ സ്ഥലങ്ങളില്‍ നിന്നു കുനാല്‍ മോഷ്ടിച്ച 12 കാറുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വില കൂടിയ കാറുകളാണ് ഇയാള്‍ മോഷണത്തിനായി ലക്ഷ്യമിട്ടിരുന്നത്.

 ആര്‍ഭാട ജീവിതം, കാമുകിമാര്‍

ആര്‍ഭാട ജീവിതം, കാമുകിമാര്‍

ആര്‍ഭാട ജീവിതമാണ് കുനാല്‍ നയിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കു നിരവധി കാമുകിമാര്‍ ഉണ്ടായിരുന്നുവെന്നും ആര്‍ഭാടമായി ജീവിക്കുന്നതിനായാണ് ഇയാള്‍ മോഷണം തൊഴിലാക്കിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

സഹായികളും പിടിയില്‍

സഹായികളും പിടിയില്‍

മോഷണത്തില്‍ കുനാലിന്റെ സഹായികളായ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇര്‍ഷാദ്, മുഹമ്മദ് ഷദാബ് എന്നിവരാണ് പിടിയിലായത്. കുനാല്‍ മോഷ്ടിച്ച കാറുകള്‍ ഇവര്‍ വാങ്ങി മറിച്ചുവില്‍ക്കുകയാണ് ചെയ്തിരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കുനാല്‍ ഇവരെക്കുറിച്ച് വെളിപ്പെടുത്തിയത്.

 മോഷണം ആരംഭിച്ചത്

മോഷണം ആരംഭിച്ചത്

1997ലാണ് കുനാല്‍ മോഷണം ആരംഭിച്ചത്. ആദ്യം വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ മോഷണം നടത്തിയത്. പിന്നീട് വില കൂടി വാഹനങ്ങളിലേക്ക് ഇയാള്‍ തിരിയുകയായിരുന്നു.

English summary
An auto thief who underwent plastic surgery to hide his identity has been arrested from South Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X