ഉച്ചഭക്ഷണം നല്‍കിയത് ശരിയായില്ല!!!ഓട്ടോഡ്രൈവര്‍ ഭാര്യയെ കൊലപ്പെടുത്തി!!!
പ്രതി സ്വയം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി
പൂനെ: ഉച്ചഭക്ഷണം വിളമ്പി നല്‍കിയത് ശരിയായില്ല എന്ന കാരണത്താല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഭാര്യയെ കൊലപ്പെടുത്തി. പൂനെയിലെ മഞ്ചാരിയിലാണ് സംഭവം. കൃത്യം നടത്തിയ ശേഷം ഇയാള്‍ സ്വയം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. രോഹിത് രാസ്‌ജെ(30) എന്നയാളാണ് ഭച്ചഭക്ഷണം നല്‍കിയത് ശരിയായ രീതിയിലല്ല എന്ന കാരണത്താല്‍ ഭാര്യ ശീതളിനെ(29) കൊലപ്പെടുത്തിയത്. ഐപിസി 302 പ്രകാരമാണ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച ശീതള്‍ ഉച്ചഭക്ഷണം നല്‍കിയത് ശരിയായില്ലെന്നും ഇതേത്തുടര്‍ന്നുണ്ടായ വാക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വാക്കേറ്റം മൂര്‍ച്ഛിച്ചപ്പോള്‍ രോഹിത് ശീതളിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ താന്‍ തന്നെ ശീതളിനെ ആശുപത്രിയിലെത്തിച്ചെന്നും ആശുപത്രിയിലെത്തിയപ്പോഴേക്കും ശീ,തള്‍ മരിച്ചെന്നുമാണ് രോഹിത് മൊഴി നല്‍കിയത്. കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

സംഭവം നടക്കുമ്പോള്‍ ഇവരുടെ രണ്ടു വയസ്സുകാരനായ മകന്‍ ബന്ധുവീട്ടിലായിരുന്നു. വെള്ളിയാഴ്ച വൊകുന്നേരം 4.30 തോടു കൂടിയായിരുന്നു സംഭവം. ഗാര്‍ഹിക പീഡനം ആരോപിച്ച് കഴിഞ്ഞ വര്‍ഷം രോഹിത്തിനെതിരെ ശീതള്‍ മഞ്ചാരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications