ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; ഡ്രൈവർക്കും യാത്രക്കാരനും പൊള്ളലേറ്റു
ബംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ ഒടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു. മംഗളൂരുവിലെ കൻകനഡി പ്രദേശത്താണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും ഓട്ടോയിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരനും ഗുരുതരമായി പൊള്ളലേറ്റു.
സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായി വിവരം ലഭിച്ചിട്ടില്ല സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷ മുന്നിൽ പോകുകയായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിന് തൊട്ടുമുൻപാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് തൊട്ടുമുൻപ് ഓട്ടോയിൽ നിന്ന് തീ ഉയർന്നതായി ചിലർ പറയുന്നുണ്ട്.
മംഗളൂരു സിറ്റി പോലീസ് സ്ഥലത്തെത്തി കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. നഗരം അതീവ ജാഗ്രതയിലാണ്. അതേസമയം, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മംഗളൂരു പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പോലീസ് അറിയിച്ചു.
അതേസമയം, ഇന്ന് കാസർഗോഡ് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായി. മണിക്കോത്ത് ഹോട്ടലിൽ ആണ് തീപിടിത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ആളപായമില്ല.












Click it and Unblock the Notifications