കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഡി കാർ ഓട്ടോയിൽ ഇടിച്ച് 4 മരണം; മരിച്ചവരിൽ എഞ്ചിനീയറും, ഡോക്ടറും! നാടിനെ നടുക്കിയ ദുരന്തം !!!

ഓസ്ട്രേലിയയിലേക്ക് പോകാനിരുന്ന എഞ്ചിനീയറും ന്യൂറോ സർജ്ജനും ബിസിനസ്സുകാരനുമാണ് അപകടത്തിൽ മരിച്ചത്.

  • By മരിയ
Google Oneindia Malayalam News

ഗാസിയാബാദ്: ഓഡി കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഓഡി കാർ ഓടിച്ചിരുന്ന ന്യൂറോ സര്‍ജന്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഓഡിക്കാറിന്‌റെ അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Audi accident

ഗാസിയാബാദിലെ ഇന്ദ്രാപുരം സെക്ടറിലാണ് അപകടം നടന്നത്. അമിത വേഗത്തില്‍ എത്തിയ ഓഡി എസ് യു വി, ഷെയര്‍ ഓട്ടോയില്‍ ഇടിയ്ക്കുകയായിരുന്നു. എഞ്ചീനീയറായ റിങ്കി യാദവ്, വിശാല്‍ അദ്ദേഹത്തിന്‌റെ ബന്ധു യജുവേന്ദ്ര, ഓട്ടോറിക്ഷ ഡ്രൈവര്‍ സഞ്ജീവ എന്നിവരാണ് മരിച്ചത്.

Auto collapsed

എഞ്ചിനീയറായ റിങ്കി യാദവ് ജോലിയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പോകാനിരിക്കെയാണ് ദുരന്തം. കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സഞ്ജീവിന്‌റെ ഭാര്യ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്‌റെ മരണത്തെ തുടര്‍ന്നുണ്ടായ ഷോക്കില്‍ നിന്ന് ഇവര്‍ ഇത് വരെ മുക്തയായിട്ടില്ല.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പുലര്‍ച്ചെ 1 മണിക്ക് പൊലീസ് സ്ഥലത്തെത്തിയത്. ഓട്ടോ റിക്ഷ പൂര്‍ണമായി തകര്‍ന്നിരുന്നു. ചോരയില്‍ കുളിച്ച് കിടന്ന നാല് പേരെയും ആളുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാര്‍ ഓടിച്ചിരുന്ന ഡോക്ടര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

English summary
When the police arrived at the scene it was a horrible site with all four laid dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X