കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ മഞ്ഞിനടിയില്‍ കുടുങ്ങിയ അഞ്ച് സൈനികരെ രക്ഷപ്പെടുത്തി

സൈനിക പോസ്റ്റിലേക്കുള്ള വഴിയില്‍ നിറഞ്ഞ മഞ്ഞാണ് സൈനികര്‍ക്ക് ദുരിതം വിതച്ചത്. 56 രാഷ്ട്രീയ റൈഫിള്‍സില്‍ ഉള്‍പ്പെട്ട ഇവര്‍ പതിവ് പട്രോളിങിലായിരുന്നു.

  • By Ashif
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള മാച്ച് സെക്ടറില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ അഞ്ച് സൈനികരെ രക്ഷപ്പെടുത്തി. രാവിലെ സൈനികര്‍ കുടുങ്ങിയ ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സൈനിക പോസ്റ്റിലേക്കുള്ള വഴിയില്‍ വലിയ മഞ്ഞുകട്ട ഇടിഞ്ഞുവീണാണ് സൈനികര്‍ക്ക് ദുരിതം വിതച്ചത്. 56 രാഷ്ട്രീയ റൈഫിള്‍സില്‍ ഉള്‍പ്പെട്ട ഇവര്‍ പതിവ് പട്രോളിങിലായിരുന്നു.

Snowfall

ദിവസങ്ങള്‍ക്കിടെ ഹിമപാതത്തില്‍പ്പെട്ട് സൈനികരടക്കം 15 പേരാണ് കശ്മീരില്‍ മരിച്ചത്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശത്തായിരുന്നു രണ്ട് അപകടങ്ങളും. സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.

ഗുറസ് സെക്ടറില്‍ സൈനിക പോസ്റ്റിന് മുകളിലേക്കാണ് മഞ്ഞുവീണത്. 10 സൈനികര്‍ ഇവിടെ മരിച്ചിരുന്നു. മഞ്ഞിനടിയില്‍ നിന്ന് ഒരു ഓഫിസറേയും ആറ് സൈനികരെയും രക്ഷപ്പെടുത്തി. ഇതേ ഭാഗത്ത് തന്നെയായിരുന്നു മറ്റൊരു സംഭവവും.

ചില പ്രദേശങ്ങളിലൊന്നും വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളുമില്ല. മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 2012ല്‍ പാക് അധീന കശ്മീരിലുണ്ടായ മഞ്ഞുവീഴ്ചയില്‍ 140 പേര്‍ മരിച്ചിരുന്നു.

English summary
Five army personnel who were trapped after the snow tracks they were travelling on caved in at Machil sector in Jammu and Kashmir's Kupwara district, have been rescued. A rescue operation had begun immediately after the soldiers were trapped."The snow track leading to an army post caved in at Macchil this morning, resulting in five soldiers getting trapped under the snow," officials had said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X