രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; 100 കേസില്‍ 31 ഉം പോസിറ്റിവാവുന്ന സാഹചര്യം; റിപ്പോര്‍ട്ട്
ദില്ലി: രാജ്യത്ത് കൊവിഡ് പരിശോധനയില്‍ പോസിറ്റീവാവുന്ന കേസുകള്‍ ശരാശരി നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ രാജ്യത്ത് മെയ് 17 നകം 4.6 ശതമാനം സാമ്പിളുകളാണ് പോസിറ്റീവായതെങ്കില്‍ ജൂണ്‍ 17 ഓട് കൂടി ഇത് 7.8 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ദില്ലി, ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ധനവ് ആശങ്കാജനകമാണ്. സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുന്നതിന്റെ പ്രവണതയാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ദില്ലിയില്‍ മെയ് 7 ന് ശരാശി പോസിറ്റീവാവുന്ന കൊവിഡ് കേസുകള്‍ 7 ശതമാനമായിരുന്നുവെങ്കില്‍ ജൂണ്‍ 17 ഓട് കൂടി ഇത് 31.6 ശതമാനമായി ഉയരുകയായിരുന്നു. അതായത് നേരത്തെ 100 ല്‍ 7 സാമ്പിളുകളായിരുന്നു പോസിറ്റീവ് ആയിരുന്നതെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ 100 ല്‍ 31 സാമ്പിളുകള്‍ പോസിറ്റീവാണ്.
ഇൗ നിരക്ക് സൂചിപ്പിക്കുന്നത് രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്നുവെന്ന് തന്നെയാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുടെ 0.5 ശതമാനത്തിലും താഴെയാണ് പരിശോധനക്ക് വിധേയമാക്കിയവരുടെ നിരക്ക്. ഇത് വളരെ കുറഞ്ഞ എണ്ണമാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുടെ കണക്ക് പരിശോധിക്കുവാണെങ്കില്‍ ദില്ലിയിലും ഹരിയാന, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് താരതമ്യേന കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
Recommended Video
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ഈ കാലയളവില്‍ കേസുകളുടെ എണ്ണം 16.4 ശതമാനത്തില്‍ നിന്നും 21.2 ശതമാനമായാണ് വര്‍ധിച്ചത്.
ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 13586 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 336 പേര്‍ മരണപ്പെടുകയും ചെയ്തു.
ഇതുവരേയും രാജ്യത്ത് 380532 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12573 പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 163248 പേരാണ് ചികിത്സയിലുള്ളത്. 204711 പേര്‍ കൊവിഡ് മുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications