കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിർന്ന നേതാവ് പാർട്ടി വിട്ടു; പിന്നാലെ മുൻ എംഎൽഎയെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; ഗോവ നിയമസഭ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം ഇത്തവണ എന്തു വിലകൊടുത്തും തിരിച്ച് പിടിക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റേയും ആം ആദ്മിയുടേയും നീക്കം കോൺഗ്രസിന് ആശങ്ക തീർക്കുന്നുണ്ട്.

ഗോവയിൽ തൃണമൂൽ കളമൊരുക്കം തുടങ്ങുമ്പോൾ തന്നെ കോൺഗ്രസിൽ നിന്ന് നേതാക്കൾ തൃണമൂലിലേക്ക് ചേക്കാറാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന യെസിൻബോ ഫലേറോയാണ് തൃണമൂലിൽ ചേരുന്നതിനായി ന്ന് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. അതേസമയം ഒരു വശത്ത് കൊഴിഞ്ഞ് പോക്ക് തുടരുമ്പോൾ മറുവശത്ത് കൂടുതൽ പേർ പാർട്ടിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നുണ്ടെന്നത് കോൺഗ്രസിന് ആശ്വാസമാണ്.

1

40 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചായിരുന്നു നവേലിയിൽ നിന്നുള്ള എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ യെസിൻബോ ഫലേറോയാണ് രാജിവെച്ചത്. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു ഫലാറോ.ന വരുന്ന നിയമസഭ തിരഞ്ഞെടു്പപിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സമിതിയിലെ അംഗം കൂടിയായിരുന്നു അദ്ദഹം. അതേസമയം താൻ കോൺഗ്രസിൽ കുറേയേറെ അനുഭവിച്ചെന്നും ഇനി ഗോവയെ നയിക്കാൻ യോഗ്യത ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കാണെന്നായിരുന്നു ഫലേരിയോ രാജി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

സ്ത്രീ ശാക്തീകരണത്തിന്റെയും യഥാർത്ഥ പോരാളിയുടെയും പ്രതീകമാണ് മമത. അവർ വിഭജന ശക്തികളോട് പോരാടുകയാണ്. ബിജെപിക്ക് നേരിട്ടുള്ള വെല്ലുവിളിയാണ് മമത ഉയർത്തുന്നത്. ഗോവയിൽ വന്ന് ചുമതലയേൽക്കാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുകയാണെന്നും കോൺഗ്രസ് വിട്ട പിന്നാലെ ഫെലാരോ പ്രതികരിച്ചു.

3

അതേസമയം മുതിർന്ന നേതാാവ് പാർട്ടി വിട്ടതിന് പിന്നാലെ മറ്റൊരു നേതാവിനെ കോൺഗ്രസിലെത്തിക്കാനുള്ള പാർട്ടി നീക്കങ്ങൾ വിജയിച്ചതായാണ് സൂചന.നവേലിം നിയമസഭ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ അവേർടാനോ ഫുർടാഡോയാണ് കോൺഗ്രസിലേക്ക് ചേക്കാൻ തയ്യാറായിരിക്കുന്നത്.

4

2012 ൽ നവേലിം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഫുർടാഡോ മണ്ഡലത്തിൽ കൂറ്റൻ വിജയം നേടിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഫെർടാഡോയുടെ വിജയം. എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ ഫർടാഡോ മത്സരിച്ചു. എന്നാൽ പരാജയമായിരുന്നു ഫലം.

5

അതേസമയം തൃണമൂലും ആം ആദ്മിയും സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കളെ മറുകണ്ടം ചാടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പാർട്ടി വിട്ട ഫലേരിയോ കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കളെ ചാടിച്ചേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. മാത്രമല്ല ഫലേരിയോയിലൂടെ സംസ്ഥാനത്ത് മാത്രമല്ല ത്രിപുരയിലും കൂടുതൽ നേട്ടം കൊയ്യാൻ തൃണമൂലീന് സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നുമ്ട്.

കണ്ടാമൃഗത്തേക്കാൾ ചർമ്മബലം..മുടിയനായ പുത്രൻ തറവാട്ടിൽ കയറിയപ്പോൾ തറവാടാകെ തകർന്നു;പരിഹസിച്ച് ജയരാജൻകണ്ടാമൃഗത്തേക്കാൾ ചർമ്മബലം..മുടിയനായ പുത്രൻ തറവാട്ടിൽ കയറിയപ്പോൾ തറവാടാകെ തകർന്നു;പരിഹസിച്ച് ജയരാജൻ

2017 ലെ കണക്കുകൾ ഇങ്ങനെ

2017 ലെ കണക്കുകൾ ഇങ്ങനെ

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 ൽ 17 സീറ്റുകളും നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോൺഗ്രസ്. എന്നാൽ അവസാന നിമിഷം പ്രാദേശിക കക്ഷികളുമായി സഖ്യത്തിലെത്തി ബിജെപി ഭരണം പിടിക്കുകയായിരുന്നു. 13 സീറ്റായിരുന്നു അന്ന് ബിജെപിക്കുണ്ടായിരുന്നു. എന്നാൽ ഭരണത്തിലേറി നാളുകൾ പിന്നിട്ടപ്പോൾ തന്നെ കോൺഗ്രസിൽ നിന്ന് 10 എംഎൽഎമാരെ അടർത്തി ബിജെപി ഭരണം സുരക്ഷിതമാക്കി.അതേസമയം 2017 ആവർത്തിക്കാതിരിക്കാൻ ഇത്തവണ കോൺഗ്രസ് എൻസിപിയുമായും ശിവസേനയുമായും സഖ്യത്തിലെത്തിയേക്കുമെന്നാണ് നിരീക്ഷപ്പെടുന്നത്. ആം ആദ്മിയും തൃണമൂൽ കോൺഗ്രസും സഖ്യത്തിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Avertano Furtado former goa mla may soon join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X