കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര വിമാന സർവീസിൽ തീരുമാനമായില്ല: ആഭ്യന്തര സർവീസ് 33 ശതമാനം ഉയർത്തുമെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന വിഷയത്തിൽ തീരുമാനമായില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. ഉടൻ തന്നെ 33 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര സർവീസുകളെക്കുറിച്ച് ഇപ്പോൾ ചർച്ച നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെ

അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളുടെ കൂടി അനുമതി അനിവാമായതിനാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ സ്ഥിതിഗതികൾക്ക് അനുസൃതമായി മാത്രമേ മറ്റ് രാജ്യങ്ങൾ വിമാന സർവീസുകൾക്ക് അനുമതി നൽകുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യത്യസ്ത രീതിയിലാണ് ഓരോ രാജ്യങ്ങളിലേയും കൊറോണ വ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഈ ഘടകങ്ങളെല്ലാം ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാന സർവീസുകളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് സർവീസ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
Expatriates Protest Against Mandatory COVID Test For Travelers | Oneindia Malayalam
 flights-158

പ്രവാസികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൌത്യത്തിന്റെ നാലാം ഘട്ടത്തിൽ ജുലൈയിൽ 600 ലധികം സർവീസുകൾ നടത്തുന്നതിന് ശേഷി വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നാണ് എയർ ഇന്ത്യ സിഎംഡി പ്രദീപ് സിംദ് കറോല പ്രതികരിച്ചത്.

ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ, സിങ്കപ്പൂർ, മലേഷ്യ, എന്നീ രാജ്യങ്ങളിലേക്കുള്ള വന്ദേഭാരത് സർവീസുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനിക്കുന്നത് അടുത്തിടെയാണ്. കൊറോണ വൈറസ് വ്യാപനത്തോടെ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെയെത്തിക്കുന്നതിന് വേണ്ടിയാണ് മെയ് ആറ് മുതൽ കേന്ദ്രസർക്കാർ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ മാർച്ച് 24 മുതലാണ് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നുമുള്ള എല്ലാത്തരം വിമാനസർവീസുകളും നിർത്തലാക്കിയത്.

English summary
Aviation minister about increasing domestic flight services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X