ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
ദില്ലി; സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദില്ലിയില്‍ 24 കാരനായ കാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വൈഭവ് ചതുര്‍വേദി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വിമാന യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ടുള്ള അമര്‍ഷമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

ജനുവരി 7 നാണ് വൈഭവ് ഗോ എയറില്‍ വാരണാസിയില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചത്. എന്നാല്‍ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് ശുചിമുറിയിലേക്ക് പോകാന്‍ വൈഭവ് അനുമതി തേടിയെങ്കിലും നിഷേധിച്ചു.ഇതോടെ പിറ്റേ ദിവസം തന്റെ സുഹൃത്തിനൊപ്പം വൈഭവ് പരാതി നല്‍കാനായി ഡിജിസിഎ ഓഫീസില്‍ എത്തി. എന്നാല്‍ ഓഫീസിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ മത്ത് പിടിച്ച നിലയിലായിരുന്നു. ഇതോടെ താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് അവരെ തെറ്റിധരിപ്പിച്ച് ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു.
ഉദ്യോഗസ്ഥരെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെ അനുമതിയില്ലാതെ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ച സുരേന്ദര്‍, രാജ്നിഷ് എന്നീ ഉദ്യോഗസ്ഥരുടെ ഐഡിയും ഫോണും പ്രതികള്‍ തട്ടിപ്പറിച്ചു. തുടര്‍ന്ന് ഇരുവരേയും മെഡിക്കല്‍ പരിശോധനയ്ക്കായി കോട്ലയുലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞുവെങ്കിലും ഇരുവരേയും വഴിമധ്യേ ഇറക്കി വിട്ടു. സംഭവത്തില്‍ ന്ന് സിസിടിവി ഉള്‍പ്പെടെ ഉള്‍പ്പെടെയുള്ള പരിശോധനയിലാണ് പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications