കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി; സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദില്ലിയില്‍ 24 കാരനായ കാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വൈഭവ് ചതുര്‍വേദി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വിമാന യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ടുള്ള അമര്‍ഷമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

arrest
ab

ജനുവരി 7 നാണ് വൈഭവ് ഗോ എയറില്‍ വാരണാസിയില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചത്. എന്നാല്‍ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് ശുചിമുറിയിലേക്ക് പോകാന്‍ വൈഭവ് അനുമതി തേടിയെങ്കിലും നിഷേധിച്ചു.ഇതോടെ പിറ്റേ ദിവസം തന്റെ സുഹൃത്തിനൊപ്പം വൈഭവ് പരാതി നല്‍കാനായി ഡിജിസിഎ ഓഫീസില്‍ എത്തി. എന്നാല്‍ ഓഫീസിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ മത്ത് പിടിച്ച നിലയിലായിരുന്നു. ഇതോടെ താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് അവരെ തെറ്റിധരിപ്പിച്ച് ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

ഉദ്യോഗസ്ഥരെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെ അനുമതിയില്ലാതെ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ച സുരേന്ദര്‍, രാജ്‌നിഷ് എന്നീ ഉദ്യോഗസ്ഥരുടെ ഐഡിയും ഫോണും പ്രതികള്‍ തട്ടിപ്പറിച്ചു. തുടര്‍ന്ന് ഇരുവരേയും മെഡിക്കല്‍ പരിശോധനയ്ക്കായി കോട്‌ലയുലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞുവെങ്കിലും ഇരുവരേയും വഴിമധ്യേ ഇറക്കി വിട്ടു. സംഭവത്തില്‍ ന്ന് സിസിടിവി ഉള്‍പ്പെടെ ഉള്‍പ്പെടെയുള്ള പരിശോധനയിലാണ് പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

13 കാരനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി13 കാരനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി

ശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയംശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയം

English summary
Aviation officials abducted; 24-year-old youth and friend arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X