Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: കാറും വേണ്ട, ബൈക്കും വേണ്ട വരൻ വിവാഹത്തിനെത്തിയത് ട്രാക്ടറിൽ; അന്തംവിട്ട് വധുവും വീട്ടുകാരും

ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ് വിവാഹദിനം. തങ്ങളെക്കൊണ്ട് ആവുന്നവിധത്തിൽ മനോഹരമാക്കാനും വ്യത്യസ്തമാക്കാനും വധുവും വരനും ശ്രമിക്കുകയും ചെയ്യും. സേവ് ദ ഡേറ്റ് മുതൽ തുടങ്ങും പരീക്ഷണങ്ങൾ. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു വിവാഹ വീഡിയോയാണ്.

സാധാരണ വില കൂടിയ കാറിലും ബൈക്കിലുമൊക്കെ ആണ് വിവാഹത്തിന് വരൻ എത്താറുള്ളത്. എന്നാൽ രാജാസ്ഥാനിലെ ഈ വരൻ എത്തിയത് കാറിലോ ബൈക്കിലോ ഒന്നുമല്ല. ട്രാക്ടറിലായിരുന്നു. വരൻ മാത്രമല്ല വരനൊപ്പമുള്ളവരും ട്രാക്ടറിൽ തന്നെയാണ് എത്തിയത്. 51 ട്രാക്ടറുകളിലായിട്ടാണ് വരനും ആളുകളും എത്തിയത്. വരൻ തന്നെയാണ് താൻ വന്ന ട്രാക്ടർ ഓടിച്ചതും.

Tractor n33e

വരന്റെ അച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു വധുവിന്റെ വീട്ടിലേക്ക് പോകാൻ ട്രാക്ടർ തിരഞ്ഞെടുത്തത്. '' എന്റെ അച്ഛനും അച്ഛന്റെ അച്ഛനും ഒട്ടത്തിലായിരുന്നു വിവാഹത്തിന് പോയത്. ഞാൻ ട്രാക്ടറിലായിരുന്നു പോയത്. അതുകൊണ്ട് എന്റെ മകന് വേണ്ടി ഞാൻ ട്രാക്ടർ തിരഞ്ഞെടുത്തു,'' വരന്റെ അച്ഛൻ വ്യക്തമാക്കി.

ഗുഡമലാനി ഗ്രാമത്തിൽ നിന്നുള്ള പ്രകാശ് ചൗധരിയും റോളി ഗ്രാമത്തിൽ നിന്നുള്ള മമതയും തിങ്കളാഴ്ചയാണ് വിവാഹിതരായത്. തിങ്കളാഴ്ച രാവിലെ, വരന്റെ വീട്ടിൽ നിന്ന് ഘോഷയാത്ര 51 കിലോമീറ്റർ അകലെയുള്ള റോളി ഗ്രാമത്തിലേക്ക് പുറപ്പെട്ടു. 51 ട്രാക്ടറുകളിലായി 200-ലധികം ആളുകളാണ് ഉണ്ടായിരുന്നത്.

"എന്റെ കുടുംബത്തിന്റെ പ്രധാന തൊഴിൽ കൃഷിയാണ്. എല്ലാവരും കൃഷിക്കാരാണ്. കൂടാതെ, ട്രാക്ടർ ഒരു കർഷകന്റെ അംഗീകാരമായി കണക്കാക്കപ്പെടുന്നു. എന്റെ പിതാവിന്റെ വിാവഹ ഘോഷയാത്ര ഒരു ട്രാക്ടറിലാണ് പുറപ്പെട്ടത്. അപ്പോൾ, എന്തുകൊണ്ടാണ് എനിക്കായി 51 ട്രാക്ടർ തയ്യാറിക്കിക്കൂടായെന്ന് എല്ലാവരും ചിന്തിച്ചു. വരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

തന്റെ കുടുംബത്തിൽ 20-30 ട്രാക്ടറുകളുണ്ടെന്നും കർഷക സുഹൃത്തുക്കളുടെ ട്രാക്ടറുകളും ചേർത്ത് ആകെ 51 ട്രാക്ടറുകൾ സംഘടിപ്പിചച്ചുവെന്നും വരന്റെ പിതാവ് ജേതാറാം പറഞ്ഞു. "ഞങ്ങൾ ട്രാക്ടറുകൾ ഉഫയോ​ഗിച്ചാണ് കൃഷി ചെയ്യുന്നത്, പിന്നെ എന്തുകൊണ്ട് ഞങ്ങൾക്ക് അതിൽ ഘോഷയാത്ര നടത്തിക്കൂടാ?" ജേതാറാം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

തങ്ങൾ ട്രാക്ടടറിൽ വധുവിന്റെ വീട്ടിലേക്ക് എത്തിയപ്പോൾ എല്ലാവരും അമ്പരുന്നുെവന്ന് വരന്റെ പിതാവ് പറയുന്നു. സോഷ്യൽമീഡിയയിൽ വൈറൽ ആണ് ഈ വീഡിയോ. വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+