കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ ലക്ഷ്യം വെച്ച് കമല്‍ഹാസന്‍! കമലിന് വേണ്ടി തന്ത്രങ്ങള്‍ മെനയുന്നത് ട്രംപിന്‍റെ സ്വന്തം ആള്‍!

  • By Aami Madhu
Google Oneindia Malayalam News

ആറ് പതിറ്റാണ്ടിലധികം ദ്രാവിഡ രാഷ്ട്രീയം കൊടികുത്തി വാണ തമിഴ്നാട്ടിലെ രാഷ്ട്രീയത്തിന്‍റെ അമരത്തെത്താന്‍ സര്‍വ്വ സന്നാഹവുമായി നടന്‍ കമലഹാസന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗോദയിലേക്കിറങ്ങാന്‍ തന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും ഉണ്ടാകുമെന്ന് താരം വ്യക്തമാക്കി. കൊയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശീലന പരിപാടിക്ക് ശേഷമാണ് മക്കള്‍ നീതി മയ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ പ്രഖ്യാപിച്ചത്.

സീരിയല്‍ നടിയുമായി പ്രണയം... ബ്രേക്കപ്പ് ആയപ്പോള്‍ ആത്മഹത്യ ! വെളിപ്പെടുത്തലുമായി നടി!സീരിയല്‍ നടിയുമായി പ്രണയം... ബ്രേക്കപ്പ് ആയപ്പോള്‍ ആത്മഹത്യ ! വെളിപ്പെടുത്തലുമായി നടി!

അതേസമയം ഒരു കാര്യം കൂടി കമല്‍ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. ഈ ആത്മവിശ്വാസത്തിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ട്. കമലിന്‍റെ പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുക അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അവിനാശ് ഇരിഗവരപുയാണ്.

പാര്‍ട്ടി പ്രഖ്യാപനം

പാര്‍ട്ടി പ്രഖ്യാപനം

ഈ വര്‍ഷം ഫിബ്രവരി 21 നാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഡിഎംകെ തലവന്‍ എം കരുണാനിധി, നടന്‍ രജനീകാന്ത്, നടനും ഡിഎംഡികെ. നേതാവുമായ വിജയകാന്ത് എന്നിവരെ നേരില്‍ക്കണ്ട ശേഷമാണ് കമല്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയത്.

 ഭരണകക്ഷി

ഭരണകക്ഷി

ഭരണ കക്ഷിയായ എഐഎഡിഎംകെയിലെ നേതാക്കളെ അവഗണിച്ചായിരുന്നു രാഷ്ട്രീയ നീക്കങ്ങള്‍. ബിജെപി നേതാക്കളേയും കമല്‍ അകറ്റി നിര്‍ത്തിയിരുന്നു.തന്‍റെ പാര്‍ട്ടി അഴിമതിയ്ക്കെതിരെ പോരാടുമെന്നും കമല്‍ വ്യക്തമാക്കിയ കമല്‍ തന്‍റെ നിറം കാവിയല്ലെന്നും തുറന്നടിച്ചു.

 രജനിക്കെതിരെ

രജനിക്കെതിരെ

പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ പ്രവേശനം നടത്തിയ രജനീകാന്തിനേയും കമ്ല‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതെല്ലാം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്ത്രമായി വിലയിരുത്തപ്പെട്ടു.

 നിലപാട്

നിലപാട്

എന്നാല്‍ തമിഴ്നാട്ടില്‍ വരാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിക്കില്ലെന്ന് കമല്‍ പറഞ്ഞു. ഇപ്പോള്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നാണ് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്.

 ചുക്കാന്‍ പിടിക്കും

ചുക്കാന്‍ പിടിക്കും

പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍റെ സഹായവും കമല്‍ തേടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരകന്‍ അവിനാശ് ആണ് കമലിന് വേണ്ടി പ്രവര്‍ത്തിക്കുക.

 പങ്കെടുത്തു

പങ്കെടുത്തു

കോയമ്പത്തൂരില്‍ ബുധനാഴ്ച നടന്ന പാര്‍ട്ടി പ്രവര്‍ത്തകപടെ പഠന ക്ലാസിന് നേതൃത്വം നല്‍കിയത് അവിനാശ് ആയിരുന്നു. ആന്ധ്രപ്രദേശിലെ രാജമുണ്ഡ്രി സ്വദേശിയായ അവിനാശ് ലക്നൗ ഐഐഎമ്മില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.

 ജഗന്‍ മോഹന്‍ റെഡ്ഡി

ജഗന്‍ മോഹന്‍ റെഡ്ഡി

2014 ല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ് ആര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചതും വിജയം രുചിപ്പിച്ചതുമെല്ലാം അവിനാശിന്‍റെ തന്ത്രങ്ങളായിരുന്നു. ഇതോടെ അവിനാശിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

 അരിസോണയില്‍

അരിസോണയില്‍

തുടര്‍ന്ന് ട്രംപിന് വേണ്ടി ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡഗ് ഡി ഗെയുടെ വിജയത്തിന് നിര്‍ണായ പങ്കു വഹിച്ചു. ഇതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അരിസോണയിലെ ഡയറക്ടറായി അവിനാശ് നിയമിതനായി.

 പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍

ഇതിന് പിന്നാലെയാണ് കമല്‍ അവിനാശിന്‍റെ സഹായം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊയമ്പത്തൂരില്‍ നടന്ന ക്ലാസില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാം, എങ്ങനെ വിജയിക്കാം തുടങ്ങിയ കാര്യങ്ങള്‍ അവിനാശ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ലാസുകള്‍ നല്‍കി.

 പ്രകടന പത്രിക

പ്രകടന പത്രിക

ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായിരിക്കും പ്രധാന്യം.

 സീറ്റുകള്‍

സീറ്റുകള്‍

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രകടന പത്രികയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വരാനിരിക്കുുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റില്‍ മത്സരിക്കണമെന്നത് ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ വരും ദിവസം തിരുമാനമെടുക്കുമെന്നും കമല്‍ വ്യക്തമാക്കി.

ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം മലയാളികള്‍ക്ക് ബിൽകുൽ നഹീ.. വൈറലായി കുറിപ്പ്ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം മലയാളികള്‍ക്ക് ബിൽകുൽ നഹീ.. വൈറലായി കുറിപ്പ്

രാജസ്ഥാനില്‍ ഭരണം പിടിക്കും! ബിജെപിയും പൂട്ടാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് രാജസ്ഥാനിലേക്ക്!രാജസ്ഥാനില്‍ ഭരണം പിടിക്കും! ബിജെപിയും പൂട്ടാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് രാജസ്ഥാനിലേക്ക്!

{document1}

English summary
avinas irigavarapu to join with makkal neethi mayyam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X