കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ അല്ലാത്തവര്‍ക്കൊപ്പം മദ്യപിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഡോക്ടര്‍മാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ചര്‍ച്ചയാകുന്നു. ഡോക്ടര്‍മാര്‍ അല്ലാത്തവര്‍ക്കൊപ്പമിരുന്ന് മദ്യപിക്കരുതെന്നും ആരോഗ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണം ഡോക്ടര്‍മാര്‍ എന്നുമാണ് അസോസിയേഷന്റെ നിര്‍ദ്ദേശം.

അസോസിയേഷന്‍ അംഗങ്ങള്‍ ഡോക്ടേര്‍സ് ഡേ ആയ ജൂലൈ ഒന്നിനും അധ്യാപക ദിനമായ സപ്തംബര്‍ അഞ്ചിനും ഡ്രൈ ഡേ ആയി ആചരിക്കണമെന്നും സംഘടന നിര്‍ദ്ദേശിച്ചു. ഐഎംഎയുടെ യോഗങ്ങളില്‍ ഇനി മദ്യം വിതരണം ചെയ്യുകയുമില്ല. ഡോക്ടര്‍മാര്‍ക്ക് എത്രമാത്രം മദ്യപിക്കാമെന്നും അസോസിയേഷന്‍ പറയുന്നുണ്ട്.

indianmedicalassociation

പുരുഷ ഡോക്ടര്‍മാര്‍ 18ml ഉം വനിതാ ഡോക്ടര്‍മാര്‍ 9ml ഉം ആണ് സുരക്ഷിതമായ മദ്യപാനത്തിന്റെ അളവ്. രോഗികള്‍ക്കും സമൂഹത്തിനും മുന്‍പില്‍ ഡോക്ടര്‍മാരല്‍ തങ്ങളുടെ ജീവിതം മാതൃകയാക്കി കാട്ടിക്കൊടുക്കണം. അമിതമായ മദ്യപാനവും ലക്കുകെട്ട ജീവിതവും ഡോക്ടര്‍മാര്‍ ഉപേക്ഷിക്കണമെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം ഉയര്‍ത്തുന്നവരായിരിക്കണം. തന്റെ പ്രൊഫഷനോട് അങ്ങേയറ്റത്തെ ഉത്തരവാദിത്വവും കാട്ടണം. ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റം ഡോക്ടര്‍മാക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും ഐഎംഎ പറയുന്നു.
English summary
Avoid drinking with non-doctors, Indian Medical Association tells its members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X