Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ പ്രസവിക്കുന്ന ഹിന്ദുക്കള്‍ക്ക് ആര്‍എസ്എസിന്റെ വീരപ്രസവിനി അവാര്‍ഡ്?

അഹിന്ദുക്കളുടെ എണ്ണം കൂടുന്നതിലും ഹിന്ദുക്കളുടെ എണ്ണം ആനുപാതികമായി കൂടാത്തതിലും വി എച്ച് പി പോലുള്ള സംഘടനകള്‍ മുമ്പും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഹിന്ദു സ്ത്രീകള്‍ നാല് പ്രസവിക്കണം, പത്ത് പ്രസവിക്കണം എന്നൊക്കെ പല ആര്‍ എസ് എസ് നേതാക്കന്മാരും പറഞ്ഞിട്ടുണ്ട്. ഹിന്ദുക്കളുടെ എണ്ണം സമൂഹത്തില്‍ കുറയുന്നത് എങ്ങനെയും തടഞ്ഞേ തീരൂ എന്ന തീരുമാനത്തിലാണ് ആര്‍ എസ് എസ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഏറ്റവും കൂടുതല്‍ തവണ പ്രസവിക്കുന്ന ഹിന്ദു അമ്മമാര്‍ക്ക് ആര്‍ എസ് എസ് രണ്ട് ലക്ഷം രൂപയുടെ പുരസ്‌കാരം നല്‍കും എന്നാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീരപ്രസവിനി എന്ന പേരിലാണത്രെ പുരസ്‌കാരം. മോഹന്‍ ഭഗവതിന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന ബൈഠക്കിലാണ് ഈ തീരുമാനമെടുത്തത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ഒരു അവാര്‍ഡ് നല്‍കുന്ന കാര്യം ആര്‍ എസ് എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

pregnant

ഹിന്ദുക്കളല്ലാത്തവരുടെ ജനസംഖ്യാവര്‍ധനവില്‍ ആര്‍ എസ് എസിന് ആശങ്കയുണ്ടത്രെ. ഇത് തടയാനായി ഉത്തരേന്ത്യയിലെ ഹിന്ദു രക്ഷാജാഗ്രതാ സമിതിയുടെ മാതൃകയില്‍ കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ പ്രധാന ക്ഷേത്ര പരിസരങ്ങളില്‍നിന്ന് മറ്റ് മതങ്ങളില്‍ പെട്ട കച്ചവടക്കാരെ ഒഴിപ്പിക്കാനും ആര്‍ എസ് എസ് ശ്രമം നടത്തുമെന്നാണ് അറിയുന്നത്. ഗുരുവായൂര്‍, ശബരിമല, കാടാമ്പുഴ പോലുള്ള പ്രധാന ക്ഷേത്രപരിസരങ്ങളിലാകും ഈ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+