കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യധാര സിനിമകളെ വിലകുറച്ച് കാണുന്നത് ശരിയല്ല; അടൂരിന് മറുപടിയുമായി വെങ്കയ്യ നായിഡു

ജൂറിയെ തിരഞ്ഞെടുക്കുന്നതിലും പുരസ്‌ക്കാര നിര്‍ണയത്തിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിലും അടൂരിന്‍റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ദില്ലി: അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി എം വെങ്കയ്യ നായിഡു. ചലച്ചിത്ര പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് മന്ത്രി എത്തിയത്.

ജൂറിയെ തിരഞ്ഞെടുക്കുന്നതിലും പുരസ്‌ക്കാര നിര്‍ണയത്തിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിലും അടൂരിന്‍റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍ മുഖ്യധാര സിനിമകളെ വിലകുറച്ച് കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 വാര്‍ത്താ വിതരണ മന്ത്രാലയത്തിന്

വാര്‍ത്താ വിതരണ മന്ത്രാലയത്തിന്

കഴിഞ്ഞ തവണത്തെ ദേശീയ ചലിത്രപുരസ്‌ക്കാര വിതരണത്തിലും പനോരമ തിരഞ്ഞെടുപ്പിലും നിരാശയുണ്ടെന്ന് വ്യക്തമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കത്തയിച്ചിരുന്നു.

 അപാകത

അപാകത

മികച്ച ചിത്രവും മികച്ച സംവിധായകനും ഉള്‍പ്പെടെയുള്ള പ്രധാന പുരസ്‌ക്കാരങ്ങളെല്ലാം മുഖ്യധാരാ സിനിമകള്‍ക്കാണ് നല്‍കപ്പെട്ടതെന്നും ജൂറിയെ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചയാണ് ഇതിനെല്ലാം കാരണമെന്നും കത്തിലുണ്ട്.

 വെങ്കയ്യ നായിഡു

വെങ്കയ്യ നായിഡു

പുരസ്‌ക്കാര നിര്‍ണയത്തില്‍ അപാകതയില്ലെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി.

 അടൂരിന്റെ നിര്‍ദേശങ്ങല്‍

അടൂരിന്റെ നിര്‍ദേശങ്ങല്‍

ജൂറിയെ തീരുമാനിക്കുന്നതിന് മുന്‍പ് അവരുടെ യോഗ്യത ജനത്തിന് മുന്‍പാകെ പരസ്യപ്പെടുത്തണമെന്നതടക്കം അടൂരിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും വെങ്കയ്യ പറഞ്ഞു.

English summary
Award Selection; Adoor's instruction should considered says Venkaiah Naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X