കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്: മധ്യസ്ഥ സമിതിക്ക് സുപ്രീം കോടതി ഓഗസ്റ്റ് 15 വരെ സമയം നീട്ടി നൽകി

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ ഭൂമി തർക്ക കേസിൽ മധ്യസ്ഥ ചർച്ചകൾക്കായി ഓഗസ്റ്റ് 15 വരെ സുപ്രീം കോടതി സമയം നീട്ടി നൽകി. മൂന്നംഗ മധ്യസ്ഥ സമിതി ചർച്ചകൾക്കായി കൂടുതൽ സമയം കൂടുതൽ സമയം ആവശ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. സമിതിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും എന്നാൽ വിഷയത്തിലെ പുരോഗതി ഇപ്പോൾ പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ മാർച്ചിലാണ് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു തുടങ്ങിയവരാണ് മധ്യസ്ഥ സമിതിയിലെ മറ്റ് അംഗങ്ങൾ. സമിതി കോടതിക്ക് മുമ്പാകെ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; ഹൈക്കോടതിയും കയ്യൊഴിഞ്ഞു, തീരുമാനം വീണ്ടും കളക്ടറിലേക്ക്തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; ഹൈക്കോടതിയും കയ്യൊഴിഞ്ഞു, തീരുമാനം വീണ്ടും കളക്ടറിലേക്ക്

sc

എട്ട് ആഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്നാണ് കോടതി ആദ്യം മധ്യസ്ഥ സമിതിയോട് നിർദ്ദേശിച്ചിരുന്നത്. മധ്യസ്ഥ ചർച്ചാനടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

അയോധ്യ കേസ് കേവലം ഭൂമിതർക്കം മാത്രമല്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് പരിഗണിക്കുക എന്ന നിലപാടിനെ തുടർന്നാണ് സുപ്രീം കോടതി മധ്യസ്ഥ ചർച്ചകളുടെ സാധ്യത തേടിയത്. അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമി സുന്നി വഖഫ് ബോർഡിനും, രാം ലല്ലയ്ക്കും തുല്യമായി വീതിച്ച് നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയായ അപ്പീലുകളാണ് കോടതിക്ക് മുമ്പിലുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Ayodhya case: SC given time to mediation committee till August 15 to find a solution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X