കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണം; പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍... അയോധ്യ ശാന്തം, പക്ഷേ...

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് പലയിടത്തും പ്രതിഷേധം നടന്നു. കേരളത്തില്‍ വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് പ്രതിഷേധവും ഓര്‍മ പുതുക്കലും നടത്തിയത്. അതേസമയം, ബാബറി മസ്ജിദ് നിലനിന്നിരുന്ന ഉത്തര്‍ പ്രദേശിലെ അയോധ്യ ശാന്തമായിരുന്നു. പള്ളി നിന്ന സ്ഥലത്ത് ഇപ്പോള്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ പണികള്‍ പുരോഗമിക്കുകയാണ്.

ഉത്തര്‍ പ്രദേശിലെ തന്നെ മഥുര പുകയാന്‍ തുടങ്ങിയിരിക്കുന്നു. അവിടെയുള്ള ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുമാറ്റണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം. അതിനിടെയാണ്, ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗോവയില്‍ പുതിയ സഖ്യം; ബിജെപിയെ വിട്ട് തൃണമൂലിനെ പിടിച്ച് എംജിപി... ജിഎഫ്പി കോണ്‍ഗ്രസിനൊപ്പംഗോവയില്‍ പുതിയ സഖ്യം; ബിജെപിയെ വിട്ട് തൃണമൂലിനെ പിടിച്ച് എംജിപി... ജിഎഫ്പി കോണ്‍ഗ്രസിനൊപ്പം

1

1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വ ശക്തികള്‍ പൊളിച്ചുനീക്കിയത്. ഇതുമായി ബന്ധപ്പെട്ട് സിവില്‍ കേസും ക്രമിനില്‍ കേസും നിലവിലുണ്ടായിരുന്നു. സിവില്‍ കേസില്‍ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചു. ക്രമിനല്‍ കേസില്‍ പ്രതികളായ ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതാക്കളെ ലഖ്‌നൗവിലെ കോടതി വെറുതെവിട്ടു.

2

ബാബറി മസ്ജിദ് പൊളിച്ചിട്ട് ഇന്നേക്ക് 29 വര്‍ഷം കഴിഞ്ഞു. അന്ന് മുതല്‍ തന്നെ പല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രതിഷേധത്തിന്റെ വീര്യം കുറഞ്ഞു. ഇപ്പോഴും ചില സംഘടനകളും നേതാക്കളും പ്രതിഷേധം ഉയര്‍ത്താറുണ്ട്. ഇത്തവണ അതില്‍ വ്യത്യസ്തമായത് വനിതകള്‍ നടത്തിയ പ്രതിഷേധമായിരുന്നു.

3

തെലങ്കാനയിലെ സൈദാബാദിലാണ് സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബാബരി മസ്ജിദ് പൊളിച്ചത് ജനാധിപത്യത്തിന്റെ തകര്‍ച്ചയാണെന്നും പള്ളി അതേ സ്ഥലത്ത് പുനര്‍ നിര്‍മിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. സൈദാബാദിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ഇവിടെ പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. ഡിസംബര്‍ ആറ് കരിദിനമാണെന്നും അവര്‍ പ്രതികരിച്ചു.

4

അതേസമയം, അയോധ്യ വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനയുമായിട്ടാണ് മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി രംഗത്തുവന്നത്. ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് സല്യൂട്ട് എന്നായിരുന്നു അവരുടെ പ്രതികരണം. ബാബരി മസ്ജിദിനെതിരെ പ്രചാരണം നടത്തുന്നവരില്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് ഉമാ ഭാരതി. രാമജന്മഭൂമി പ്രസ്ഥാനത്തിലും അവര്‍ സജീവമായിരുന്നു.

സൗദി കിരീടവകാശി ഖത്തറിലേക്ക്; 5 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഒരുക്കം... ജിസിസി ഉച്ചകോടി നിര്‍ണായകംസൗദി കിരീടവകാശി ഖത്തറിലേക്ക്; 5 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഒരുക്കം... ജിസിസി ഉച്ചകോടി നിര്‍ണായകം

5

തന്റെ ജീവിതത്തിലെ അഭിമാനകരമായ ദിവസമാണിതെന്ന് ഉമാ ഭാരതി പറഞ്ഞു. ആരാണ് പള്ളി പൊളിച്ചതെന്ന് അറിയില്ല. പക്ഷേ, അവരെ സല്യൂട്ട് ചെയ്യുന്നു. പള്ളി പൊളിച്ചത് ക്രിമിനല്‍ പ്രവര്‍ത്തനമായി കരുതുന്നില്ല. 500 വര്‍ഷം മുമ്പാണ് കുറ്റം നടന്നത്. അത് തിരുത്തുകയാണ് ഞങ്ങള്‍ ചെയ്തതെന്നും ഉമാഭാരതി പറഞ്ഞു. സമാനമായ പ്രതികരണം തന്നെയാണ് പള്ളി പൊളിച്ച കേസില്‍ ആരോപണ വിധേയനായിരുന്ന വിനയ് കത്യാരും നടത്തിയത്.

6

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസ് നടത്തുന്നതിന് മുസ്ലിം സംഘടനകള്‍ രൂപീകരിച്ച ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ഇന്ന് നിര്‍ജീവമാണ്. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്ന അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി അസുഖ ബാധിതനായി. 2010ല്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പകുത്ത് അലഹാബാദ് കോടതി ഉത്തരവിട്ടിരുന്നു. പിന്നീടാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി വിധി എതിരായതോടെ ആക്ഷന്‍ കമ്മിറ്റി നിര്‍ജീവമായി.

ഈ കുഞ്ഞു സുന്ദരി പ്രമുഖ നടിയുടെ മകളാണ്; പക്ഷേ ക്യാമറ ഇഷ്ടമേയല്ല...

7

അതേസമയം, മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലം ശ്രീകൃഷ്ണ ജന്മഭൂമിയാണ് എന്നാണ് ഇപ്പോള്‍ ഹിന്ദുത്വ സംഘടനകളുടെ വാദം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആദ്യം യുപിയിലെ കോടതികള്‍ തള്ളിയിരുന്നു എങ്കിലും മഥുര കോടതി പിന്നീട് ഫയലില്‍ സ്വീകരിച്ചു. ഡിസംബര്‍ ആറിന് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടനകള്‍പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശക്തമായ പോലീസ് സന്നാഹം നിലയുറുപ്പിച്ചതോടെ അനിഷ്ട സംഭവങ്ങളുണ്ടായില്ല. മഥുരയിലെയും കാശിയിലെയും വിഷയം ബിജെപിയോട് ചോദിക്കൂ എന്നും അവര്‍ അവരുടെ രാഷ്ട്രീയം തുടരുമെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അയോധ്യയിലെ പ്രമുഖ സന്യാസി സത്യേന്ദ്ര ദാസ് എന്‍ഡിടിവിയോട് പ്രതികരിച്ചത്.

Recommended Video

cmsvideo
വീഡിയോയുള്‍പ്പെടെ തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ട നീതി | Oneindia Malayalam

English summary
Ayodhya Babri Masjid demolition anniversary: Women Protest Held In Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X