Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ കേസ്; മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കും, വഖഫ് ബോര്‍ഡ് തീരുമാനം മറിച്ച്

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം. ഭരണഘടനാപരമായ അവകാശം ഉപയോഗിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറി സഫര്‍യാബ് ജിലാനി ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ആദ്യവാരത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. സുന്നി വഖഫ് ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കേണ്ടെന്ന് തീരുമാനിച്ചത് നിയമപരമായി തങ്ങളെ ബാധിക്കില്ലെന്നും എല്ലാ മുസ്ലിം സംഘടനകളും തങ്ങള്‍ക്കൊപ്പമാണെന്നും ജിലാനി പറഞ്ഞു. ദേശീയ തലത്തില്‍ മുസ്ലിം സംഘടനകളുടെ പൊതുവേദിയാണ് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്.

Image

റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന വഖഫ് ബോര്‍ഡിന്റെ തീരുമാനം ബിജെപി സ്വാഗതം ചെയ്തു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ സഹായകമാകുന്ന നിലപാടാണിതെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് റിവ്യൂ ഹര്‍ജി നല്‍കേണ്ടെന്ന് തീരുമാനമെടുത്തതെന്ന് വഖഫ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു.

അതേസമയം, പള്ളി നിര്‍മിക്കാന്‍ സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ബോര്‍ഡ് യോഗം തീരുമാനത്തില്‍ എത്തിയില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു യോഗം ചേരും. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് അംഗങ്ങള്‍ പറഞ്ഞു. ശരീഅത്ത് നിയമ പ്രകാരം തീരുമാനം എടുക്കുമെന്നും ഫാറൂഖി പറഞ്ഞു.

അയോധ്യ കേസിലെ കൂടുതല്‍ മുസ്ലിം കക്ഷികളും റിവ്യൂ ഹര്‍ജി നല്‍കണമെന്ന അഭിപ്രായക്കാരാണ്. ഏഴ് കക്ഷികളാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. മത പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഉലമായെ ഹിന്ദ്, ഹാജി മെഹ്ബൂബ്, മൗലാന ഹിസ്ബുല്ല, ആദ്യ ഹര്‍ജിക്കാരില്‍ ഒരാളായിരുന്ന അന്തരിച്ച ഹാജി അബ്ദുല്‍ അഹദിന്റെ രണ്ടു മക്കള്‍ എന്നിവരും വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ എസ്ഡിപിഐയും റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ താന്‍ അനുമതി നല്‍കിയെന്ന് ഹാജി മെഹ്ബൂബ് പറഞ്ഞു. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്, ഷിയാ വഖഫ് ബോര്‍ഡ്, ഇഖ്ബാല്‍ അന്‍സാരി എന്നീ മൂന്ന് കക്ഷികളാണ് റിവ്യൂ ഹര്‍ജി നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+