കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംങ്ങള്‍ക്ക് എവിടേയും പ്രാര്‍ത്ഥിക്കാം, ശ്രീ രാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ല: രാം ലല്ല

Google Oneindia Malayalam News

Recommended Video

cmsvideo
Ayodhya case: Can't Change Sri Ram's Birthplace, Says Ram Lalla Virajman | Oneindia Malayalam

ദില്ലി: അയോധ്യ-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസിലെ കോടതി വിധിയോടെ മുഗള്‍ ഭരണാധികാരി ബാബറിന്‍റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് ഹിന്ദു സംഘടനായായ രാം ലല്ല വിരാജ്മാന്‍. രാമജന്മഭൂമിയില്‍ വിദേശത്ത് നിന്നെത്തി ഇന്ത്യ കീഴടക്കിയ ഭരണാധികാരി പള്ളി നിര്‍മിച്ചത് തെറ്റാണെന്ന് രാം ലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ പരാശരന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

അയോധ്യ കേസ്: സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസ്അയോധ്യ കേസ്: സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസ്

മുസ്ലിം വിശ്വാസികള്‍ക്ക് എവിടേയും പ്രാര്‍ത്ഥിക്കാം. അയോധ്യയില്‍ തന്നെ 50-60 പള്ളികളുണ്ട്. എന്നാല്‍, ഹിന്ദുക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. ശ്രീരാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ പാടില്ലെന്നും അദ്ദേഹം വാദിച്ചു. ഇസ്ലാംമത വിശ്വാസികളെ സംബന്ധിച്ച് എല്ലാ പള്ളികളും തുല്യമാണ്. രാമജന്മഭൂമിക്ക് വേണ്ടി ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി പോരാട്ടത്തിലാണ്. ക്ഷേത്രം എപ്പോഴും ക്ഷേത്രമായിരിക്കുമെന്നും പരാശരന്‍ കോടതിയില്‍ വാദിച്ചു.

 ayodhyas

1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡ് കോടതിയില്‍ വാദിച്ചത്. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു.

അയോധ്യ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും; നിർണായക വിധി കാത്ത് രാജ്യംഅയോധ്യ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും; നിർണായക വിധി കാത്ത് രാജ്യം

അതേസമയം കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാവും. 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വാദം കേൾക്കുന്നത്. 1992 ഡിസംബര്‍ 6 ന് കര്‍സേവകര്‍ മസ്ജിജ് പൊളിക്കും വരെ നിലനിന്നിരുന്ന 2.77 ഏക്കർ തര്‍ക്ക ഭൂമി രാംലല്ല, നിർമോഹി അഖാര, സുന്നി വഖഫ് എന്നിവര്‍ക്കായി വീതിച്ചു നല്‍കാനായിരുന്നു അലഹബാദ് ഹൈക്കോടതി വിധി.

English summary
ayodhya case: can't change Sri Ram's birthplace, says Ram Lalla Virajman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X