കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ് എന്തുകൊണ്ട് ഭരണഘടന ബഞ്ചിന് വിട്ടു? ആ ചോദ്യത്തിന് കൃത്യമായ ഉത്തരം... ആര്‍ക്കാണ് ഭയം?

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസ് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ ജനുവരി നാലിന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അപ്രതീക്ഷിതമായ ആ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

അയോധ്യ കേസ് ഭൂമിത്തര്‍ക്കം മാത്രമല്ല? ഭരണഘടന ബഞ്ചിന്റെ രൂപീകരണം വിരൽചൂണ്ടുന്നത്....അയോധ്യ കേസ് ഭൂമിത്തര്‍ക്കം മാത്രമല്ല? ഭരണഘടന ബഞ്ചിന്റെ രൂപീകരണം വിരൽചൂണ്ടുന്നത്....

ജനുവരി 10 ന് അഞ്ചംഗ ഭരണഘടന ബഞ്ച് കേസ് പരിഗണിക്കും എന്നതായിരുന്നു അത്. കേസിലെ കക്ഷികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ പ്രഖ്യാപനം. ഈ വിഷയത്തില്‍ ഒരു ജുഡീഷ്യല്‍ ഓര്‍ഡറിന് പകരം അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവായിരുന്നു ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ചത്.

ഭരണഘടനാ ബെഞ്ചിൽ നിന്നും ജസ്റ്റിസ് യുയു ലളിത് പിന്മാറി; അയോധ്യകേസ് ജനുവരി 29ന് പരിഗണിക്കുംഭരണഘടനാ ബെഞ്ചിൽ നിന്നും ജസ്റ്റിസ് യുയു ലളിത് പിന്മാറി; അയോധ്യകേസ് ജനുവരി 29ന് പരിഗണിക്കും

ജനുവരി 10 ന് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ തന്നെ മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍ ആയ രാജീവ് ധവാന്‍ രണ്ട് പ്രധാന വിഷയങ്ങളാണ് ഉന്നയിച്ചത്. കേസില്‍ മുമ്പ് അഭിഭാഷകനായിരുന്ന ജസ്റ്റിസ് യുയു ലളിതിനെ ഭരണഘടന ബഞ്ചില്‍ ഉള്‍പ്പെടുത്തിയതും, കേസ് എന്തുകൊണ്ട് ഭരണഘടന ബഞ്ചിന് വിട്ടു എന്നതും ആയിരുന്നു അത്.

Justice Ranjan Gogoi

ജസ്റ്റിസ് യുയു ലളിതിനെ മാറ്റണം എന്ന ആവശ്യം അഭിഭാഷകന്‍ ഉന്നയിച്ചില്ലെങ്കില്‍ കൂടിയും അദ്ദേഹം സ്വയം ബഞ്ചില്‍ നിന്ന് പിന്‍മാറി. കേസ് ജനുവരി 29 ലേക്ക് മാറ്റിവയ്ക്കാനുള്ള പ്രധാന കാരണം ഇതുതന്നെ ആയിരുന്നു.

എന്തുകൊണ്ട് അയോധ്യ കേസ് ഭരണഘടന ബഞ്ചിലേക്ക് മാറ്റി എന്നതിനുള്ള കൃത്യമായ മറുപടിയും ചീഫ് ജസ്റ്റിന് നല്‍കി. ഭരണഘടന ബഞ്ച് രൂപീകരിക്കേണ്ടതില്ലെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസില്‍ എടുത്ത തീരുമാനം. എന്തുകൊണ്ടാണ് രഞ്ജന്‍ ഗോഗോയ് ഇത് മാറ്റി ഭരണഘടന ബഞ്ചിന് വിടാന്‍ തീരുമാനിച്ചത് എന്ന ചോദ്യമായിരുന്നു രാജീവ് ധവാന്‍ ഉന്നയിച്ചത്.

ഇത്തരം ഒരു തീരുമാനം എടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിയമപരമായ അധികാരം ഉണ്ടെന്നായിരുന്നു രഞ്ജന്‍ ഗോഗോയുടെ മറുപടി. സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ച് ചീഫ് ജസ്റ്റിസിന് ഇത്തരം ഒരു തീരുമാനം എടുക്കം. മുന്‍ ചീഫ് ജസ്റ്റിസിന്റെ തീരുമാനവുമായി ഇതിന് വൈരുദ്ധ്യമൊന്നും ഇല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 29 ലേക്ക് കേസ് നീട്ടിവയ്ക്കാന്‍ വേറേയും കാരണങ്ങളുണ്ട്. കേസില്‍ പരിശോധിക്കേണ്ടത് 15 ട്രങ്ക് പെട്ടികളിലായി സൂക്ഷിച്ചിട്ടുള്ള വലിയ അളവിലുള്ള രേഖകളാണ്. ഇതില്‍ പലതും തര്‍ജ്ജമ ചെയ്യേണ്ടതുണ്ട്. കൂടാതെ യുയു ലളിത് പിന്‍മാറിയതിനെ തുടര്‍ന്ന് പുതിയ ബഞ്ച് രൂപീകരിക്കുകയും വേണം.

English summary
Ayodhya case: CJI Gogoi explains why matter was sent to Constitution bench
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X