അയോധ്യ തര്‍ക്ക ഭൂമി കേസ്; മുസ്ലിങ്ങള്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതിനെതിരെ ശ്രീ ശ്രീ രവിശങ്കര്‍
കൊല്‍ക്കത്ത: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്‍കാനുള്ള മുസ്ലിം കക്ഷികളുടെ തീരുമാനത്തിനെതിരെ ശ്രീ ശ്രീ രവിശങ്കര്‍. വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്നത് ഇരട്ട നിലപാടാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ കേസില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കറുമുണ്ടായിരുന്നു. അയോധ്യ വിഷയം പരിഹരിക്കപ്പെട്ടുകഴിഞ്ഞു. സുപ്രീംകോടതി വിധിയില്‍ ഏറെ സന്തോഷമുണ്ട്. 2003 മുതല്‍ പ്രശ്നം പരഹരിക്കാന്‍ താന്‍ ആവശ്യപ്പെട്ടുവരികയാണ്. ഒരു ഭാഗത്ത് അമ്പലും മറുഭാഗത്ത് പള്ളിയും നിര്‍മിക്കണം. തര്‍ക്ക സ്ഥലത്ത് പള്ളി നിര്‍മിക്കണമെന്ന വാദം അര്‍ഥശൂന്യമാണെന്നും പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു.
തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്കാന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനിച്ചിരുന്നു. ഭരണഘടനാപരമായ അവകാശം ഉപയോഗിക്കുമെന്നാണ് ബോര്‍ഡ് സെക്രട്ടറി സഫര്യാബ് ജിലാനി ലഖ്നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഡിസംബര്‍ ആദ്യവാരത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
അയോധ്യ കേസിലെ കൂടുതല്‍ മുസ്ലിം കക്ഷികളും റിവ്യൂ ഹര്‍ജി നല്‍കണമെന്ന അഭിപ്രായക്കാരാണ്. ഏഴ് കക്ഷികളാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. മത പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഉലമായെ ഹിന്ദ്, ഹാജി മെഹ്ബൂബ്, മൗലാന ഹിസ്ബുല്ല, ആദ്യ ഹര്‍ജിക്കാരില്‍ ഒരാളായിരുന്ന അന്തരിച്ച ഹാജി അബ്ദുല്‍ അഹദിന്റെ രണ്ടു മക്കള്‍ എന്നിവരും വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്കാന് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ എസ്ഡിപിഐയും റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ താന്‍ അനുമതി നല്‍കിയെന്ന് ഹാജി മെഹ്ബൂബ് പറഞ്ഞു. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്, ഷിയാ വഖഫ് ബോര്‍ഡ്, ഇഖ്ബാല്‍ അന്‍സാരി എന്നീ മൂന്ന് കക്ഷികളാണ് റിവ്യൂ ഹര്‍ജി നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുള്ളത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications