• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യ കേസ്; അന്തിമ വാദം പൂര്‍ത്തിയായി!! കേസ് വിധി പറയാന്‍ മാറ്റി വെച്ചു

Newest First Oldest First
4:09 PM, 16 Oct
കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി വെച്ചു.വാദങ്ങള്‍ രേഖാ മൂലം നല്‍കേണ്ടവര്‍ക്ക് മൂന്ന് ദിവസത്തിനകം അത് നല്‍കാം.
4:03 PM, 16 Oct
പൊതു വഖഫ് എന്നതാണ് തങ്ങളുടെ ആവശ്യം. അതൊരു പൊതു പള്ളിയായിരുന്നു. അതിൽ പള്ളി, ഭൂമി അങ്ങനെ പലതും ഉൾപ്പെടുന്നുണ്ട് ,ധവാന്‍ പറഞ്ഞു
3:47 PM, 16 Oct
പള്ളി പളിയാനുള്ള അധികാരം ഇപ്പോഴും തങ്ങള്‍ക്കാണ്. അയോധ്യയുടെ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിനാണ്, രാജീവ് ധവാന്‍ പറഞ്ഞു
3:37 PM, 16 Oct
രാം ലല്ല വിരാജ്മന് വേണ്ടി ഹാജരായ കെ പരാശരന്‍ ഉയര്‍ത്തിയ വാദങ്ങളെ രാജീവ് ധവാന്‍ എതിര്‍ത്തു. ഇത് ദൈവത്തിന്റെ പ്രവൃത്തിയല്ലെന്നും ബാബരാണ് കാരണമെന്നുമാണ് ആരോപിച്ചത്. നേരത്തെയുള്ള വിധികള്‍ ചൂണ്ടിക്കാണിച്ച പരാശരന്‍ ബാബര്‍ ചെയ്തിട്ടുള്ളത് ചരിത്രപരമായ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുു.
3:34 PM, 16 Oct
രാജീവ് ധവാന്‍ ഒരു ബുദ്ധിമാനാണ്. ഈ മാപ്പ് കോടതിയിൽ ഹാജരാക്കിയാൽ തന്റെ കേസ് നിലനില്‍ക്കില്ലെന്ന് അദ്ദേഹം കരുതി കാണും. അതാണ് അദ്ദേഹം അത് കീറി കളഞ്ഞത്. അദ്ദേഹത്തിന് എതിർപ്പുകളുണ്ടായിരുന്നുവെങ്കിൽ, മാപ്പ് കൈമാറിയപ്പോള്‍ അദ്ദേഹം അത് പറയണമായിരുന്നുവെന്നും മാപ്പിന്റെ പ്രസാധകനായ കുനാൽ കിഷോർ പറഞ്ഞു
3:11 PM, 16 Oct
ഹിന്ദു കക്ഷിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി എൻ മിശ്രയെ രാജീവ് ധവാന്‍ പരിഹസിച്ചു. അദ്ദേഹത്തിന് ഭൂനികുതിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ധവാന്‍ പറഞ്ഞു. അതേസമയം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തരുതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ശാസിച്ചു.
2:50 PM, 16 Oct
രാജീവ് ധവാന്‍റെ മറുപടിയില്‍ ചീഫ് ജസ്റ്റിസ് പരിഹാസ രൂപേണ ഇങ്ങനെ പ്രതികരിച്ചു- അത് ശരിയാണ് ഞാന്‍ പറഞ്ഞു രാജീവ് ധവാന്‍ അത് ചെയ്തു
2:49 PM, 16 Oct
ഭൂപടവും പുസ്തകവും കീറിയെറിഞ്ഞ് ചീഫ് ജസ്റ്റിസ് അനുവദിച്ചതിനാലാണ്. വേണമെങ്കില്‍ അവ കീറിയെറിഞ്ഞേക്കൂ എന്നായിരുന്നു ജസ്റ്റിസ് പറഞ്ഞത്. അതുപോലെയാണ് താന്‍ ചെയ്തത്, ധവാന്‍ പറഞ്ഞു
2:47 PM, 16 Oct
സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പാക്കാനും വാദമുഖങ്ങള്‍ നിരത്താനുള്ള ശ്രമം ഹിന്ദു കക്ഷികള്‍ നടത്തണമെന്ന് ധവാന്‍ പറഞ്ഞു.
2:46 PM, 16 Oct
സുന്നി വഖഫ് ബോര്‍ഡിനായി അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദം തുടങ്ങി. ഹിന്ദു കക്ഷികള്‍ അവരുടെ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നില്ലെന്ന് ധവാന്‍ ആരോപിച്ചു.
2:44 PM, 16 Oct
കേസിൽ ഹിന്ദു പാർട്ടികളുടെ പക്ഷം തെളിയിക്കാൻ ചരിത്ര സംഭവങ്ങളുടെ കാലഗണനയനുസരിച്ചുള്ള വാദങ്ങളാണ് പിഎൻ മിശ്ര നിരത്തുന്നത്. എന്നാല്‍ വലിച്ച് നീട്ടാതെ കൃത്യമായ വാദങ്ങള്‍ അവതരിപ്പിക്കാന്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് മിശ്രയോട് ആവശ്യപ്പെട്ടു
2:41 PM, 16 Oct
1850 ന് മുന്‍പ് അയോധ്യയില്‍ നമാസ് നടത്തിയതായി തെളിയിക്കുന്ന രേഖകള്‍ ഒന്നും ഇല്ലെന്നും മിശ്ര കോടതിയില്‍ വാദിച്ചു
2:39 PM, 16 Oct
1856 ന് മുമ്പ് മുസ്ലീങ്ങള്‍ അയോധ്യയില്‍ ഉണ്ടായിരുന്നതായി യാതൊരു തെളിവുമില്ലെന്ന് ഹിന്ദു കക്ഷിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി എൻ മിശ്ര കോടതിയിൽ പറഞ്ഞു.
2:33 PM, 16 Oct
അപ്പീല്‍ പിന്‍വലിക്കുന്നുവെന്ന തരത്തിലുള്ള ഒരു രേഖകളും സുന്നി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ ബാബ്രി മസ്ജിദ് ആക്ഷൻ കമ്മിറ്റി (എ.ഐ.ബി.എം.സി) കൺവീനർ സഫര്യാബ് ജിലാനി
2:27 PM, 16 Oct
സുപ്രീം കോടതിയില്‍ വാദം തുടരുന്നു. കേസില്‍ വാദങ്ങള്‍ നിരത്താന്‍ ബിജെപി രാജ്യസഭ എംപി സുബ്രഹ്മണ്യന്‍ സ്വാമി അവസരം ചോദിച്ചെങ്കിലും കോടതി നിഷേധിച്ചു
2:26 PM, 16 Oct
രാജീവ് ധവാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. കോടതിയില്‍ തെളിവായി സമര്‍പ്പിച്ച രേഖകള്‍ കീറിയെറിയുന്നത് ഒരു അഭിഭാഷകന്‍റെ അന്തസിന് ചേര്‍ന്നതല്ലെന്ന് സിംഗ്വി പറഞ്ഞു. തെളിവുകളും വാദങ്ങളും നിരത്തിയാണ് അഭിഭാഷകര്‍ കേസ് ജയിക്കേണ്ടത്. ധവാന്‍റെ നടപടി അംഗീകരിക്കാനാകില്ലെന്നും സിംഗ്വി ട്വീറ്റ് ചെയ്തു
1:15 PM, 16 Oct
ഷിയ വഖഫ് ബോർഡ് വാദങ്ങൾ അവസാനിപ്പിച്ചു. ഇടവേളയ്ക്ക് ശേഷം സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ ധവാൻ ഒരു മണിക്കൂർ വാദം നടത്തും
12:58 PM, 16 Oct
നിര്‍മോഹി അഖാരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുശീല്‍ കുമാര്‍ ജെയ്ന്‍ വാദം തുടങ്ങി.ബാബർ അയോധ്യയിൽ വന്നതായി തെളിവുപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.എന്നും ബാബ്‍റി മസ്ജിദ് ഇരുന്നയിടം ക്ഷേത്രമായിരുന്നു. അത് പൊളിച്ച് ബാബർ പള്ളി പണിഞ്ഞെന്ന വാദം തെറ്റാണെന്നും അദ്ദേഹം വാദിച്ചു
12:55 PM, 16 Oct
ഇത്തരത്തിലുള്ള വാദഗതികളാണ് നടക്കുന്നതെങ്കില്‍ ഇറങ്ങി പോകേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
12:20 PM, 16 Oct
രാമജന്മഭൂമി എവിടെയെന്ന് പറയുന്ന മാപ്പ് കോടതിയില്‍ വലിച്ചു കീറി സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍. ഹിന്ദുമഹാ സഭ നല്‍കിയ മാപ്പാണ് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറികളഞ്ഞത്. ഈ മാപ്പിലൊന്നും വലിയ കാര്യമില്ലെന്ന് രാജീവ് ധവാന്‍ പറഞ്ഞു. ഇതോടെ എന്നാല്‍ കീറിക്കളയണമെങ്കില്‍ ചെയ്തോളു എന്നായിരുന്നു കോടതി പറയഞ്ഞത്.ഇതോടെയാണ് ജഡ്ജിമാര്‍ക്ക് മുന്നില്‍ വെച്ച് ധവാന്‍ മാപ്പ് വലിച്ചു കീറിയത്. ഈ രീതിയിലാണെങ്കില്‍ എങ്ങനെ മുന്നോട്ട് പോകുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം
12:16 PM, 16 Oct
ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് 'അയോധ്യ റീവിസിറ്റഡ്' എന്ന കുനാൽ കിഷോർ എഴുതിയ പുസ്തകമാണ് അയോധ്യ രാമജന്‍മ ഭൂമിയാണെന്നതിന് തെളിവായി കോടതിയില്‍ ഹാജരാക്കി.എന്നാല്‍ പുസ്തകത്തിൽ നിന്നുള്ള ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കുന്നതിനെ മുസ്ലീം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ എതിര്‍ത്തു.
11:50 AM, 16 Oct
അയോധ്യ മധ്യസ്ഥ സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
11:42 AM, 16 Oct
തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാനുള്ള യാതൊരു തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കാന്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. മുസ്ലീങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പോയി പള്ളി പണിയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. എന്നാല്‍ രാമന്‍ ജനിച്ച സ്ഥലമാണ് അയോധ്യ. മറ്റൊരു രാമജന്മഭൂമി ഉണ്ടാകാൻ കഴിയില്ലെന്നും വൈദ്യനാഥന്‍
11:37 AM, 16 Oct
എന്നാൽ ഹിന്ദു വിഭാഗം തര്‍ക്ക ഭൂമിയില്‍ പ്രാർത്ഥനകൾ നടത്തുന്നത് തുടര്‍ന്നിരുന്നു. ഞങ്ങൾ അവരെ പുറത്താക്കാൻ ശ്രമിച്ചുവെന്നാണ് അവർ ആരോപിക്കുന്നതെന്നും വൈദ്യനാഥന്‍
11:35 AM, 16 Oct
1857 മുതൽ 1934 വരെ തർക്കമുള്ള സ്ഥലത്ത് മുസ്ലീം വിഭാഗം വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയതിന് ചില തെളിവുകളുണ്ട്. എന്നാല്‍ അതിനുശേഷം അവർ പ്രാർത്ഥന നടത്തിയെന്നതിന് തെളിവുകളൊന്നുമില്ലെന്നും സിഎസ് വൈദ്യനാഥന്‍
11:35 AM, 16 Oct
വാദം കേൾക്കൽ ഇന്ന് സമാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. ഹിന്ദു കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി എസ് വൈദ്യനാഥൻ വാദം പുനരാരംഭിച്ചു
11:14 AM, 16 Oct
കൂടുതല്‍ സമയം വേണമെന്ന് ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞതു കഴിഞ്ഞു എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി.അതേസമയം ഹിന്ദു മഹാസഭ ഉള്‍പ്പെടെ കേസില്‍ പുതുതായി കക്ഷി ചേര്‍ന്ന 11 പേരുടെ ഹര്‍ജികള്‍ കേള്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
11:06 AM, 16 Oct
കേസില്‍ നിന്ന് പിന്‍മാറുകയാണെന്ന തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് മുസ്ലീം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍.
10:58 AM, 16 Oct
കേസില്‍ നിന്ന് പിന്‍മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചെന്ന് റിപ്പോര്‍ട്ട്
10:52 AM, 16 Oct
ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരടങ്ങിയ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് കേസില്‍ അന്തിമ വാദം കേട്ട് തുടങ്ങി
READ MORE

ദില്ലി: 40 ദിവസമായി തുടരുന്ന അയോധ്യ ഭൂമി തർക്ക കേസിലെ വാദം കേൾക്കൽ ഇന്ന് അവസാനിക്കും. എല്ലാ കക്ഷികൾക്കും വാദിക്കാനായി 45 മിനിറ്റ് സമയം കൂടി മാത്രമെ അനുവദിക്കു. ഇന്ന് 5 മണിവരെ മാത്രമെ കേസിൽ വാദം കേൾക്കുകയുള്ളുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യ കേസിൽ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയുടെ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിൽ എല്ലാ ദിവസവും വാദം കേൾക്കാൻ ആരംഭിച്ചത്. ഒക്ടോബർ 17നകം വാദങ്ങൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി കേസിലെ എല്ലാ കക്ഷികൾക്കും അന്ത്യശാസനം നൽകിയിരുന്നു. സുപ്രീം കോടതിയിലെ അന്തിമ വാദം കേൾക്കലിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ വായിക്കാം

scbench-

English summary
Ayodhya Case Final Hearing Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X