Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ കേസില്‍ കൂടുതല്‍ സമയം വേണമെന്ന് ഹിന്ദു മഹാസഭ; കടുത്ത ഭാഷയില്‍ സുപ്രീംകോടതി

ദില്ലി: ബുധനാഴ്ച അഞ്ച് മണി വരെ അയോധ്യ കേസില്‍ വാദം നടക്കുമെന്ന് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കൂടുതല്‍ സമയം ആവശ്യപ്പെട്ട ഹിന്ദുമഹാസഭയുടെ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. ഇന്ന് അഞ്ചു മണിയോടെ എല്ലാം തീരും. കൂടുതല്‍ സമയം അനുവദിക്കില്ലെന്നും നേരത്തെ പറഞ്ഞ സമയത്തില്‍ മാറ്റമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Supreme

കേസിലെ കക്ഷിയാണ് ഹിന്ദുമഹാസഭ. ഇവരുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ബുധനാഴ്ച കേസില്‍ തുടര്‍ച്ചയായി വാദം നടക്കുന്ന 40ാം ദിവസമാണ്. ഇന്നത്തോടെ വാദം പൂര്‍ത്തിയാകുമെന്നാണ് കഴിഞ്ഞദിവസം കോടതി വ്യക്തമാക്കിയത്. ഇതിനെതിരെ ഹിന്ദുമഹാസഭ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഘട്ടത്തില്‍ ഇത്തരം ആവശ്യം പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ആഗസ്റ്റ് ആറ് മുതല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി കേസില്‍ വാദം കേട്ടുവരികയാണ് കോടതി. നേരത്തെ ഒക്ടോബര്‍ 17ന് വാദം അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി കക്ഷികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഒരു ദിവസം മുമ്പ് വാദം അവസാനിപ്പിക്കുകയാണ്. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് എല്ലാദിവസവും വാദം കേള്‍ക്കാന്‍ ആരംഭിച്ചത്.

അധികം വൈകാതെ വിധി പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി വരുമെന്നാണ് ഇതുവരെയുള്ള വിവരം. നവംബര്‍ 17നാണ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. വാദം പൂര്‍ത്തിയായി കഷ്ടിച്ച് ഒരു മാസത്തില്‍ താഴെയാണ് വിധി പ്രഖ്യാപനത്തിന് സമയം ലഭിക്കുക എന്ന് ചുരുക്കം.

അയോധ്യ കേസ് 2011ലാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ മൂന്നായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധി ചോദ്യം ചെയ്ത് 14 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+