കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്; വാദം കേള്‍ക്കല്‍ ബുധനാഴ്ച അവസാനിക്കുമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ച അവസാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആഗസ്റ്റ് ആറ് മുതല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി കേസില്‍ വാദം കേട്ടുവരികയാണ് കോടതി. നേരത്തെ ഒക്ടോബര്‍ 17ന് വാദം അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി കക്ഷികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഒരു ദിവസം മുമ്പ് വാദം അവസാനിപ്പിക്കുകയാണ്. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് എല്ലാദിവസവും വാദം കേള്‍ക്കാന്‍ ആരംഭിച്ചത്.

Supreme

അധികം വൈകാതെ വിധി പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി വരുമെന്നാണ് ഇതുവരെയുള്ള വിവരം. നവംബര്‍ 17നാണ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. വാദം പൂര്‍ത്തിയായി കഷ്ടിച്ച് ഒരു മാസത്തില്‍ താഴെയാണ് വിധി പ്രഖ്യാപനത്തിന് സമയം ലഭിക്കുക എന്ന് ചുരുക്കം.

ദേവഗൗഡ ബിജെപി പക്ഷത്തേക്ക്? മോദിയെ പുകഴ്ത്തി മുന്‍ പ്രധാനമന്ത്രി, കര്‍ണാടക സമവാക്യം മാറിയേക്കുംദേവഗൗഡ ബിജെപി പക്ഷത്തേക്ക്? മോദിയെ പുകഴ്ത്തി മുന്‍ പ്രധാനമന്ത്രി, കര്‍ണാടക സമവാക്യം മാറിയേക്കും

അയോധ്യ കേസ് 2011ലാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 6 മുതലാണ് എല്ലാദിവസവും വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ മൂന്നായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധി ചോദ്യം ചെയ്ത് 14 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്.

സൗദിയിലേക്ക് പട്ടാളത്തെ അയച്ച അമേരിക്കയ്ക്ക് നെഞ്ചിടിപ്പ്; പുടിന്‍ റിയാദില്‍, 12 വര്‍ഷത്തിന് ശേഷംസൗദിയിലേക്ക് പട്ടാളത്തെ അയച്ച അമേരിക്കയ്ക്ക് നെഞ്ചിടിപ്പ്; പുടിന്‍ റിയാദില്‍, 12 വര്‍ഷത്തിന് ശേഷം

ഒരു ബെഞ്ച് വാദം കേട്ട ഹര്‍ജിയില്‍ വിധി പ്രഖ്യാപിക്കുന്നതും അതേ ബെഞ്ചാകണം എന്നാണ് ചട്ടം. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പുതിയ ബെഞ്ച് വാദം കേള്‍ക്കണം. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് അയോധ്യ കേസില്‍ വിധി വന്നില്ലെങ്കില്‍ കേസ് പുതിയ ബെഞ്ചിലേക്ക് കൈമാറ്റപ്പെടും. ആദ്യം മുതല്‍ വാദം കേള്‍ക്കുകയും ചെയ്യും.

English summary
Ayodhya Case: Daily Hearings To End Tomorrow, Says Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X