കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ് ഇന്ന് സുപ്രീം കോടതിയിൽ; അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും, ആകാംഷയോടെ രാജ്യം

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ‌ ഗോഗോയി ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്തിമ വാദം കേൾക്കുന്നതിനുള്ള തീയതികൾ ഇന്ന് നിശ്ചയിച്ചേക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിൽ എത്രയും വേഗം വിധി പറയണമെന്നാണ് കേന്ദ്രസർക്കാരിന്റെയും സംഘപരിവാർ സംഘടനകളുടെയും ആവശ്യം. അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപികരിച്ചകതിന് ശേഷം രണ്ടാം തവണയാണ് കേസ് പരിഗണിക്കുന്നത്.

sc

രണ്ടേക്കർ 77 സെന്റ് തർക്കഭൂമി രാംലല്ല, നിര്‍മോഹി അഖാര, വഖഫ് ബോര്‍ഡ് എന്നിവര്‍ക്കായി വീതിച്ചു നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്. അയോധ്യയിലെ 67 ഏക്കർ തർക്കഭൂമി കേന്ദ്രസർക്കാർ ഏറ്റെടുത്തതിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹർജികളും ഇതോടൊപ്പം കേൾക്കും. 93ൽ ഏറ്റെടുത്ത ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ഓർഡിനൻസ് ഇറക്കി രാമക്ഷേത്ര നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ കോടതി വിധിക്ക് ശേഷം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ കേസിൽ അന്തിമ വിധിയുണ്ടാകാൻ സാധ്യത കുറവാണ്. എങ്കിലും തിരഞ്ഞെടുപ്പിൽ അയോധ്യ രാമക്ഷേത്ര നിർമാണം ശ്രദ്ധാ കേന്ദ്രമാകുമെന്ന് ഉറപ്പാണ്,

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പാകിസ്താനിലെ ഭീകരക്യാംപുകളില്‍ വ്യോമസേനയുടെ ബോംബാക്രമണംശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പാകിസ്താനിലെ ഭീകരക്യാംപുകളില്‍ വ്യോമസേനയുടെ ബോംബാക്രമണം

English summary
A schedule for the final hearing of the title suit of the Ayodhya case is expected to be decidedby the Supreme Court today. A five-judge bench, led by Chief Justice of India Ranjan Gogoi will hear the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X